Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 8:58 am

Menu

Published on May 17, 2014 at 1:05 pm

12 മണിക്കൂർ ശസ്ത്ര ക്രിയയ്ക്ക് ശേഷം 15 കാരിയുടെ മുഖത്തെ ട്യൂമർ നീക്കം ചെയ്തു

four-pound-tumor-removed-from-15-years-old-girl-face

നോർഫോക്ക് : പന്ത്രണ്ടു മണിക്കൂർ നീണ്ട ശാസ്ത്ര ക്രിയയ്ക്ക് ശേഷം 15 കാരിയുടെ മുഖത്തെ ട്യൂമർ നീക്കം ചെയ്തു.നോർഫോക്കിലെ ഹെൻഗ്ലിസ് എന്ന പെണ്‍കുട്ടിക്കാണ്‌ ഇത്തരമൊരു അവസ്ഥ വന്നത്.നാല് വർഷം മുമ്പാണ് പെണ്‍കുട്ടിയുടെ മുഖത്ത് ട്യൂമർ ബാധിച്ചത്.ഓപ്പറേഷനിലൂടെ നാല് പൗണ്ട് ട്യൂമറാണ് ഡോക്ടർമാർ നീക്കം ചെയ്തത്.ദരിദ്ര രാജ്യങ്ങളിലെ പാവപ്പെട്ട കുട്ടികളുടെ മുഖവൈകല്യങ്ങൾ മാറ്റുന്നതിൻറെ ഭാഗമായാണ് ഈ പതിനഞ്ചു കാരിയുടെ മുഖത്തെ ട്യൂമർ നീക്കം ചെയ്യാൻ ഭാഗ്യം ലഭിച്ചത്.ഓപ്പറേഷൻ കഴിഞ്ഞതോടെ പെണ്‍കുട്ടിയുടെ ഇടതു കണ്ണിൻറെ കാഴ്ച്ച ശക്തി പൂർണമായും നഷ്ടപ്പെട്ടു.പഠനം അഞ്ചാം ക്ലാസിൽ വെച്ച് നിർത്തിയ ഹെൻഗ്ലിസ്സിന് സഹോദരി മാത്രമായിരുന്നു സുഹൃത്തായി ഉണ്ടായിരുന്നത്.മറ്റ് കുട്ടികളാരും ഇവളുടെ അടുത്തേക്ക് വന്നിരുന്നില്ല.മൂന്ന് ഡോക്ടർമാരുടെ വിദഗ്ദ്ദ സംഘമാണ് ഓപ്പറേഷൻ നടത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News