Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടെക്സാസ് : കാമുകനൊപ്പം ഹോട്ടലിൽ എത്തിയ 18 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡാന്‍സ് പാര്‍ട്ടിക്കായി ഹോട്ടലിൽ സഹപാഠിയായ കാമുകനൊപ്പം എത്തിയ ജാക്വിലിന്‍ ഗോമസിനെ ആണ് ശനിയാഴ്ച രാത്രിയാണ് മരിച്ച നിലയില്‍ കണ്ടത്. ടെക്‌സാസിലെ സ്‌കൂളില്‍ സഹപാഠിയായിരുന്ന ഇവര്‍ പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഹ്യാത്ത് ഹോട്ടലിലെ ഡാന്‍സ് പാര്‍ട്ടിക്കെത്തിയ ജാക്വിലിന്‍ പിന്നീടു ഹോട്ടല്‍ ടെക്‌സാസിലെത്തുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍ നിന്ന് മദ്യവും വേദന സംഹാരികളും കണ്ടെത്തിയിട്ടുണ്ട്. രാത്രി ഏറെ വൈകിയതിനാൽ യാത്ര ചെയ്യുന്നത് പ്രശ്നമായാലോ എന്ന് കരുതിയാണ് താന്‍ ജാക്വിലിനെ ഹോട്ടലിലേക്ക് കൊണ്ടുവന്നത്. എന്നാൽ പുലർച്ചെ നോക്കിയപ്പോൾ ആണ് ജക്വിൽ മരിച്ചു കിടക്കുന്നത് കണ്ടത് എന്നാണ് കാമുകന്‍ ജസ്റ്റിസ് ഗോണ്‍സാലസ് പോലീസിനോട് പറഞ്ഞു. അതീവ സുന്ദരിയായ ജാക്വിലിന്‍ മനോഹരമായ തൂവള്ള ഗൗണുമണിഞ്ഞ് കാമുകനൊപ്പം ഹോട്ടലിലെത്തിയത് കണ്ടതായി ഹോട്ടലില്‍ മുറിയെടുത്ത ഡൊണാള്‍ഡ് ബുര്‍ടന്‍ എന്നയാള്‍ പോലീസിനോട് പറഞ്ഞു. കാമുകനായ ജസ്റ്റിസിനെ പോലീസ് വിശദമായ ചോദ്യം ചെയ്യലിനായി കൊണ്ടുപോയിരിക്കുകയാണ്.
–
–
–
Leave a Reply