Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2026 5:40 pm

Menu

Published on May 21, 2014 at 12:38 pm

കരിഷ്മ കപൂറിനെതിരെ ഭർത്താവ് സഞ്ജയ്‌ കപൂർ രംഗത്ത് !

karisma-kapoors-husband-sunjay-kapur-has-filed-a-petition-for-the-custody-of-their-childrens

ബോളിവുഡ് നായിക കരിഷ്മ കപൂറിനെതിരെ ഭർത്താവ് സഞ്ജയ്‌ കപൂർ രംഗത്ത്.ഏറെ നാളുകളായി ഇരുവരും വേർപിരിഞ്ഞു കഴിയുകയാണ്.ഇപ്പോൾ കരിഷ്മയുടെ കയ്യിൽ നിന്നും കുട്ടികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സഞ്ജയ്‌ കോടതിയിൽ കേസ് കൊടുത്തിരിക്കുകയാണ്.ഇരുവരും വേർപിരിഞ്ഞു കഴിയുകയാണെങ്കിലും മക്കളായ സമൈറ,കിയാൻ എന്നിവർ കരിഷ്മയുടെ കൂടെയാണ് കഴിയുന്നത്.മക്കളെ കാണാൻ പോലും കരിഷ്മ അനുവദിക്കാത്തതിനെ തുടർന്നാണ്‌ സഞ്ജയ്‌ കേസ് കൊടുത്തിരിക്കുന്നത്.എന്നാൽ മക്കളെ വിട്ടു കൊടുക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കരിഷ്മ.ഇരുവരും ഇതുവരെ നിയമപരമായി വിവാഹമോചനം നേടിയിട്ടില്ല. 2003 സെപ്തംബറിലായിരുന്നു ഇവരുടെ വിവാഹം നടന്നത്.പരസ്യ ചിത്രങ്ങളിലും മറ്റും ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന കരിഷ്മ ഇപ്പോൾ സിനിമയിലേക്കുള്ള തിരിച്ചു വരവിന് മികച്ച അവസരം കാത്തിരിക്കയാണ്. സഞ്ജയുടെ തെറ്റായ ജീവിത രീതി സഹിക്കാൻ കഴിയാതെയാണ് കരിഷ്മ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News