Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് ഇറാനിയൻ നടി ലൈല ഹിതാമി പ്രസിഡൻറ് ഗില്‍സ് ജേക്കബിൻറെ കവിളിൽ ചുംബിച്ചത് ഇറാനില്‍ വൻ വിവാദമുയർത്തി. മുസ്ലിം സ്ത്രീകള്‍ക്ക് യോജിച്ച രീതിയിലല്ല ലൈല പെരുമാറിയതെന്ന് ഇറാൻ സർക്കാർ പറഞ്ഞു. ഇറാനിയന്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഇത്തരത്തിലുള്ള പ്രവർത്തികൾ ഒഴിവാക്കണമെന്നും അന്താരാഷ്ട്ര പരിപാടികളില്‍ പങ്കെടുക്കുന്ന ഇറാനിയന്‍ വനിതകള്‍ ഇറാനിയന്‍ സ്ത്രീത്വത്തിന്റെ കുലീനത ഉയര്‍ത്തിപ്പിടിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി ഹൊസൈന്‍ നൗഷബാദി പറഞ്ഞു. 2012ല്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌ക്കാര്‍ നേടിയ ‘എ സെപ്പരേഷന്‍’ എന്ന ചിത്രത്തിലെ അഭിനയത്തോടെ ലോകമാകെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലൈല ഹിതാമി. സിനിമ പശ്ചാത്തലമുള്ള ഒരു കുടുംബത്തിലാണ് ലൈല ജനിച്ചത്.
Leave a Reply