Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആധുനികതയുടെയും ഫാഷന്റെയും സമ്മിശ്രണമായ 67ാമത് കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ നടി ഐശ്വര്യ റായിയെ ആയിരുന്നു ഏവരും കാത്തിരുന്നത്. കാത്തിരിപ്പിന് വിരാമമിട്ടത് കുറച്ചു വൈകിയാണെങ്കിലും ഐശ്വര്യയെ കണ്ട എല്ലാവരും കണ്ണും മിഴിച്ചു നിന്നു പോയി. അതീവ സുന്ദരിയായിട്ടായിരുന്നു ആഷ് എത്തിയത്. റോബര്‍ട്ടോ കവാലിയുടെ ഗോള്‍ഡണ്‍ ഫിഷ്‌ടെയ്‌ല്‍ ഗൗണ്‍ ധരിച്ച് ഏവരുടേയും മനം കവര്‍ന്നു ആഷ്. പൂര്‍ണ്ണമായും സ്വര്‍ണ്ണ നിറത്തില്‍ സ്‌ട്രാപ്പ്‌ലെസ്സ് ഈവനിംഗ് ഗൗണ്‍ ഫ്രഞ്ച് റിവേറയില്‍ ആഷിനെ റെഡ് കാർപ്പറ്റിൽ റാണിയാക്കി മാറ്റി. മകള്‍ ആരാധ്യയ്‌ക്കും മാതാവ് ബൃന്ദാറായിക്കും ഒപ്പമാണ് ആഷ് ഇത്തവണ എത്തിയത്. അതേസമയം ആഷ് തിളങ്ങിയ വസ്‌ത്രം അത്ര പുതിയ ഫാഷനല്ലെന്നും ഹോളിവുഡ് താരങ്ങളില്‍ ഒരാളെ കോപ്പിയടിച്ചതാണെന്നും ആണ് ഇപ്പോൾ സംസാരം. ഈ വര്‍ഷത്തെ ഓസ്കാർ അവാര്‍ഡ് വേദിയില്‍ ബ്രോഡ്‌വേ താരം ക്രിസ്‌റ്റീന്‍ ചെനോവെത്ത് ധരിച്ചെത്തിയതും ഇതിനോട് സാമ്യമുള്ള സ്വര്‍ണ്ണ നിറത്തിലെ റോബട്ടോ കാവെല്ലി സ്‌ട്രാപ്പ്‌ലെസ് ഗൗണായിരുന്നു. എന്തിരുന്നാലും ഐശ്വയയെ കണ്ടവർ കണ്ടവർ കണ്ണ് മിഴിച്ചു നിന്നു എന്ന് പറയാതെ വയ്യ. അത്ര മനോഹരിയായിട്ടായിരുന്നു ആഷ് എത്തിയത്.
–

–

–

–

–

–

–

–

–
–
–
Leave a Reply