Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 11:47 am

Menu

Published on May 30, 2013 at 5:06 am

ലുലുമാള്‍ കൈയേറ്റം: ഭൂമിയില്‍ റീസര്‍വേ

kmrl-turns-against-lulu-mall

കൊച്ചി: കൊച്ചി മെട്രോ പദ്ധതിയുടെ സ്ഥലം ഇടപ്പള്ളിയിലെ ലുലു മാള്‍ കൈയേറിയെന്ന ആരോപണത്തത്തെുടര്‍ന്ന് ലുലു മാളും കൊച്ചി മെട്രോ റെയിലും ചേര്‍ന്ന് വരുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്താന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചിരിക്കുന്നു.ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ മോഹന്‍ദാസ് പിള്ളയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. ഇടപ്പള്ളി കനാലില്‍ കൈയേറ്റം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടത്തെുന്നതിന് വിശദമായ പരിശോധന നടത്തണമെന്ന് കൊച്ചി മെട്രോ റെയില്‍ മാനേജിങ് ഡയറക്ടറും അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ ഏലിയാസ് ജോര്‍ജ് ജില്ലാ ഭരണകൂടത്തിനോട് ആവശ്യപ്പെട്ടു.കൈയേറ്റം നടന്നതായി സംശയിക്കുന്നുണ്ടെന്നും അതിനാല്‍ അടിയന്തരമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് കൈയേറ്റം ഉണ്ടെങ്കില്‍ ഒഴിപ്പിക്കാന്‍ നടപടി വേണമെന്നും കാണിച്ച് കൊച്ചി കോര്‍പറേഷനും കളമശേരി നഗരസഭക്കും കെ.എം.ആര്‍.എല്‍ നേരത്തേ കത്ത് അയച്ചിരുന്നു.സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്യുന്നതായി ലുലുമാള്‍ അധികൃതര്‍ അറിയിച്ചു.
എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് ലുലു മാള്‍ നിര്‍മാണം നടത്തിയതെന്നും ലുലു അധികൃതര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News