Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 2:20 pm

Menu

Published on May 28, 2014 at 3:57 pm

നിസാമാബാദ് സ്വദേശിനിയായ 13 വയസ്സുകാരി എവറസ്റ്റ് കൊടുമുടി കീഴടക്കി

13-years-old-girl-to-climb-mount-everest

തെലങ്കാന : നിസാമാബാദ് സ്വദേശിനിയായ 13 വയസ്സുകാരി എവറസ്റ്റ് കൊടുമുടി കീഴടക്കി ലോക റെക്കോർഡ് സൃഷ്ടിച്ചു.തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ തദ്വായിലെ പൂർണ എന്ന പെണ്‍കുട്ടിയാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയത്.ഇതോടെ എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി എന്ന സ്ഥാനം പൂര്‍ണ്ണ സ്വന്തമാക്കി. പൂര്‍ണ്ണയ്ക്കൊപ്പം ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിലെ ഒന്‍പതാം ക്ലാസ്സുകാരനായ അരുണും ഉണ്ടായിരുന്നു. കൊടുമുടിക്കു മുകളില്‍ ത്രിവര്‍ണപതാകയും ബി ആര്‍ അംബേദ്കറുടെയും എസ് ആര്‍ ശങ്കറിൻറെയും ചിത്രങ്ങൾ പൂര്‍ണ സ്ഥാപിച്ചു.സാഹസിക കായികരംഗത്തോടു താല്‍പര്യമുള്ള നൂറ്റമ്പതു വിദ്യാര്‍ഥികളെ ആന്ധ്രപ്രദേശിലുള്ള സോഷ്യല്‍ വെല്‍ഫയര്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റി തിരഞ്ഞെടുത്തിരുന്നു.ഇവരിൽ നിന്നാണ് പൂർണയെയും അരുണിനേയും പര്‍വതാരോഹണത്തിനായി തെരഞ്ഞെടുത്തത്.ഇവർക്ക് പിന്നീട് ഡാര്‍ജീലിംഗിലെ ഹിമാലയന്‍ പര്‍വതാരോഹണ സ്ഥാപനത്തിൽ വെച്ച് പരിശീലനം നൽകി.എവറസ്റ്റ് കീഴടക്കാൻ കഴിയുമെന്ന നിശ്ചയദാര്‍ഢ്യത്തോടെ യാത്ര ആരംഭിച്ച പൂർണയ്ക്ക് ഐപിഎസ് ഓഫീസറാകാനാണ് താത്പര്യം.

Loading...

Leave a Reply

Your email address will not be published.

More News