Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 2:12 pm

Menu

Published on May 30, 2014 at 3:02 pm

ചിക്കാഗോയിലെ 103 മത്തെ നിലയിൽ നിന്ന് താഴത്തെ കാഴ്ചകൾ കാണാൻ കഴിയുന്ന കണ്ണാടി നിലം തകര്‍ന്നു വീണു

glass-cracks-below-tourists-in-chicago-skydeck

ചിക്കാഗോ: 103 മത്തെ നിലയിൽ നിന്ന് താഴത്തെ കാഴ്ചകൾ കാണാൻ കഴിയുന്ന അമേരിക്കയിലെ വില്ലിസ് ടവറിലെ സ്കൈ ഡെക്കിലെ കണ്ണാടി നിലം തകർന്നു വീണു.ഇവിടെ വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലമായിരുന്നു.കാനഡയില്‍നിന്ന് വന്ന അലജാന്ദ്രോ ഗാരിബേയും കുടുംബവും കുറേ സമയം കണ്ണാടി നിലത്ത് നിന്ന് കാഴ്ചകള്‍ കണ്ടിരുന്നു.ഇവർ അവിടെ നിന്നും ഇറങ്ങിയ ഉടനെയാണ് സംഭവം നടന്നത്.ഒരിക്കലും പൊട്ടില്ല എന്നു കരുതിയിരുന്ന കണ്ണാടി വിനോദ സഞ്ചാരികള്‍ ഇല്ലാത്ത സമയത്ത് പൊട്ടിയതിനാൽ വൻ ദുരന്തം ഒഴിവായി.കണ്ണാടി പൊട്ടുന്നത് അലജാന്ദ്രോ ക്യാമറയിൽ പകർത്താൻ ശ്രമിച്ചപ്പോൾ അവിടുത്തെ ജീവനക്കാർ അതിന് സമ്മതിച്ചില്ലെന്ന് അലജാന്ദ്രോ പറഞ്ഞു.ഇതേ സമയം കണ്ണാടിയല്ല മറിച്ച് അതിനെ നിലനിർത്തുന്ന സുരക്ഷിത കവചമാണ് പൊട്ടിയതെന്ന് സ്ഥാപനത്തിലെ സ്കൈ ഡെക്ക് അധികൃതര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News