Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 7:04 am

Menu

Published on May 31, 2014 at 7:56 pm

പൊതുയോഗത്തില്‍ പഴകിയ ബിരിയാണി വിളമ്പി ; ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടൽ പൂട്ടിച്ചു

shaby-food-serve-hotel-closed-in-food-department-officers

തിരുവനന്തപുരം: പഴകിയ ബിരിയാണി സെന്‍ട്രല്‍ പ്രസ് സഹകരണ സംഘത്തിൻറെ വാര്‍ഷിക പൊതുയോഗത്തില്‍ വിളമ്പി. ബിരിയാണി ഉണ്ടാക്കിയ ഹോട്ടൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടച്ചു പൂട്ടുകയും ചെയ്തു. 850 ബിരിയാണിയായിരുന്നു പരിപാടിയിലേക്ക് വാങ്ങിയിരുന്നത്.ബിരിയാണി കഴിച്ച ചിലയാളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ മറ്റു ബിരിയാണികള്‍ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ്‌ ബിരിയാണിയിൽ ദുര്‍ഗന്ധം വമിക്കുന്ന കോഴിക്കഷണങ്ങൾ കണ്ടെത്തിയത്.ഉടനെ തന്നെ ഭക്ഷ്യ സുരക്ഷ ഉദ്ദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് അവരെത്തി ഹോട്ടലിൽ പരിശോധന നടത്തി. അപ്പോൾ അവിടെ നിന്ന് പഴകിയ ഇറച്ചിയും മരിച്ചീനിയും മറ്റ് ഭക്ഷണ പദാര്‍ഥങ്ങളും കണ്ടെത്തി.ഹോട്ടല്‍ ടൗണ്‍ ടവറാണ് പഴകിയ ബിരിയാണി വിളമ്പിയതിന് അടച്ചു പൂട്ടിയത്.



Loading...

Leave a Reply

Your email address will not be published. Required fields are marked *

More News