Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 11:15 pm

Menu

Published on June 6, 2014 at 2:01 pm

ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ഒരു പുസ്തകം പൊതിഞ്ഞിരിക്കുന്നത് മനുഷ്യത്തോല്‍ ഉപയോഗിച്ചാണെന്ന് വിദഗ്ധര്‍

harvard-university-library-book-bound-in-human-skin

കേംബ്രിജ്: ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലുള്ള ഒരു പുസ്തകം പൊതിഞ്ഞിരിക്കുന്നത് മനുഷ്യൻറെ തൊലി ഉപയോഗിച്ചാണെന്ന് വിദഗ്ദർ കണ്ടെത്തി.ഹൗഗ്ടണ്‍ ലൈബ്രറിയിലുള്ള ഫ്രഞ്ച് എഴുത്തുകാരനായ അര്‍സീന്‍ ഹൗസേയുടെ ‘ഡെസ് ഡെസ്റ്റിനീസ് ഡി ലമെ’ എന്ന പുസ്തകത്തിൻറെ കോപ്പിയുടെ പുറം ചട്ടയാണ് മനുഷ്യത്തോൽ ഉപയോഗിച്ച് പൊതിഞ്ഞിരിക്കുന്നത്. പുസ്തകം സൂക്ഷിപ്പുകാരും ശാസ്ത്രഞ്ജരും നിരവധി പരിശോധനകൾ നടത്തിയ ശേഷമാണ് ഇത് കണ്ടുപിടിച്ചത്.1880കളില്‍ എഴുത്തുകാരനായ ഹൗസേ താനെഴുതിയ ‘എ മെഡിറ്റേഷന്‍ ഓണ്‍ ദി സോള്‍ ആൻറ് ലൈഫ് ആഫ്റ്റര്‍ ഡെത്ത്’ എന്ന പുസ്തകം അദ്ദേഹത്തിൻറെ സുഹൃത്തും ഡോക്ടറുമായ ഡോ.ലുഡോവിക് ബൗലാന്‍ഡിന് നല്‍കിയിരുന്നു.അദ്ദേഹം പിന്നീട് സ്ട്രോക്ക് വന്ന് മരിച്ച ഒരു സ്ത്രീയുടെ തൊലി ഉപയോഗിച്ച് പുസ്തകം പൊതിഞ്ഞുവെന്നാണ് വായനശാലയിലെ അധികൃതർ പറയുന്നത്.“മനുഷ്യൻറെ ആത്മാവിനെ കുറിച്ച് പറയുന്ന പുസ്തകം മനുഷ്യകവചം അര്‍ഹിക്കുന്നു” എന്ന് എഴുതിയ ഒരു കുറിപ്പും ഡോക്ടര്‍ ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News