Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൊബൈല്‍ ഫോണും ലാപ്‌ടോപ്പും മറ്റും ചാര്‍ജ് ചെയ്യുന്നതിനുള്ള വയര്‍ലെസ് സംവിധാനം വിപണിയിലെത്താൻ പോകുന്നു. യുഎസിലെ മസാച്യൂസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളയിലെ ഭൗതികശാസ്ത്ര ഗവേഷക വിദ്യാര്‍ഥി മാര്‍ട്ടിന്‍ സോജിയാസിസ് ആണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുള്ളത്. വീടുകളിലും കാറുകളിലും ഓഫീസുകളിലും ഉപയോഗിക്കാൻ കഴിയുന്ന ഇലക്ട്രിക് ചാർജറുകൾ വികസിപ്പിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ കമ്പനി. വിട്രിസിറ്റിയെന്നാണ് വയര്‍ലെസ് എനര്‍ജി ട്രാന്‍സ്ഫര്‍ എന്ന ഈ ടെക്നോളജിയുടെ വ്യവസായത്തിനു നല്‍കിയിരിക്കുന്ന ബ്രാന്‍ഡ് നെയിം.2007 ലായിരുന്നു ഈ സാങ്കേതിക വിദ്യ ആദ്യമായി വികസിപ്പിച്ചെടുത്തത്.
Leave a Reply