Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് നടി കരിഷ്മ കപൂർ വീണ്ടും വിവാഹിതയാകാൻ പോകുന്നതായി റിപ്പോർട്ട്.വിവാഹ ബന്ധം വേർപ്പെടുത്തിയ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ സി.ഇ.ഒ ആയ സന്ദീപ് തോഷ്നിവാളിനെയാണ് കരിഷ്മ വിവാഹം ചെയ്യാൻ പോകുന്നത്.ഇരുവരും ദീർഘ കാലമായി പ്രണയത്തിലായിരുന്നു.ഇവർ തമ്മിലുള്ള വിവാഹത്തിന് രണ്ടു പേരുടെയും വീട്ടുകാർ സമ്മതിച്ചതായാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.2003 ലായിരുന്നു കരിഷ്മയുടെ ആദ്യ വിവാഹം സിക്ക് വംശജനും വ്യവസായിയുമായ സുഞ്ജയ് കപൂറുമായി നടന്നത്.ഈ വിവാഹത്തിൽ കരിഷ്മയ്ക്ക് രണ്ട് കുട്ടികളുണ്ട്.സുഞ്ജയ് കപൂറിന് പ്രിയ സച്ച്ദേവ് എന്ന മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയതോടെ കരിഷ്മ മക്കൾക്കൊപ്പം മുംബൈയിൽ മാറി താമസിച്ചു വരികയായിരുന്നു.പിന്നീട് വിവാഹ മോചനത്തിനായി കരിഷ്മ കോടതിയിൽ ഹർജി നൽകുകയും ചെയ്തു.ഈ ഹർജിയിൽ ഉടനെ തീരുമാനമുണ്ടാകും.സന്ദീപ് തോഷ്നിവാളിനും ആദ്യവിവാഹത്തിൽ രണ്ടു കുട്ടികളുണ്ട്.കരിഷ്മയുടെ വിവാഹ വാർത്തകൾ ഗോസിപ്പു കോളങ്ങളിലെ സ്ഥിര വാർത്തകളായിരുന്നു.ബോളിവുഡ് നടൻ അജയ് ദേവ്ഗണുമായി കരിഷ്മ 1992ൽ പ്രണയത്തിലായിരുന്നു.ആ ബന്ധം പിന്നീട് തകർന്നു.പിന്നീട് അഭിഷേക് ബച്ചനുമായി കരിഷ്മയുടെ വിവാഹ നിശ്ചയം വരെ കഴിഞ്ഞിരുന്നു.എന്നാൽ നാലു മാസങ്ങൾക്ക് ശേഷം ഇരുവരും ഈ വിവാഹം വേണ്ടെന്ന് വെയ്ക്കുകയും ചെയ്തു.
Leave a Reply