Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ദൃശ്യ’ത്തെ കടത്തിവെട്ടി ‘ബാംഗ്ലൂര്‍ ഡെയ്‌സ്’ ചരിത്രം കുറിച്ചു.റിലീസ് ചെയ്‌ത് ഒരാഴ്‌ചക്കുള്ളില്‍ ചിത്രം നേടിയത് പത്തു കോടിയിലേറെ രൂപയാണ്. മലയാള സിനിമാ ചരിത്രത്തിൽ ആദ്യ ആഴ്‌ചയില്‍ തന്നെ ഇത്രയധികം വരുമാനം നേടിയ ഒരു ചിത്രം ഉണ്ടായിട്ടില്ല.വിതരണക്കാരില്‍ നിന്നു മാത്രം ചിത്രം അഞ്ചു കോടി രൂപയോളമാണ് നേടിയിരിക്കുന്നത്. മലയാളത്തിലെ യുവ താരങ്ങളായ ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം, പാര്‍വതി മേനോന്‍, നിത്യ മേനോന്‍, ഇഷ തല്‍വാര്‍ എന്നിവർ അണിനിരന്ന ചിത്രമാണ് ബാംഗ്ലൂര്‍ ഡെയ്‌സ്. ചിത്രത്തിൻറെ സംവിധാനം അഞ്‌ജലി മേനോനാണ്. മോഹൻലാൽ നായകനായ ദൃശ്യത്തിൻറെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡ്’ബാംഗ്ലൂര്‍ ഡെയ്‌സ്’ മറികടക്കുമോ എന്നാണ് മലയാള സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്നത്.
Leave a Reply