Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അപകീര്‍ത്തികരമായ രീതിയില്‍ പ്രസിദ്ധീകരിച്ച കോളേജ് മാഗസിന്‍ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.കുന്ദംകുളം ഗവ. പോളിടെക്‌നിക് കോളേജിലെ മാഗസിനിലാണ് പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ മോഡിയുടെ ചിത്രം പ്രസിദ്ദീകരിച്ചത്.വീരപ്പന്‍, ബിന്‍ ലാദന്‍, ഹിറ്റ്‌ലര്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു മോഡിയുടെ ചിത്രമുണ്ടായിരുന്നത്.മാത്രമല്ല മാഗസിനില്‍ നെഗറ്റീവ് ഫെയ്‌സസ് എന്ന തലക്കെട്ടിന് കീഴിലാണ് മോഡിയുടെ ചിത്രം ഉണ്ടായിരുന്നത്.സംഭവം വിവാദമായതോടെ കോളേജ് അധികൃതര്‍ മാഗസിന്‍ പിന്‍വലിച്ചു. ഫെബ്രുവരിയിലായിരുന്നു മാഗസിൻ പ്രസിദ്ദീകരിച്ചിരുന്നത്. ഇതോടെ ബിജെപി പ്രവര്‍ത്തകർ കുന്ദംകുളം പോലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോളേജിലെ പ്രിന്‍സിപ്പല്‍, മാഗസിന്‍ എഡിറ്റര്‍ തുടങ്ങി ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Leave a Reply