Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം: അഞ്ചു പവൻ സ്വർണവും അൻപതിനായിരം രൂപയുമായി വിവാഹം കഴിഞ്ഞ ദിവസം തന്നെ ആലപ്പുഴ ബീച്ചിൽ നിന്നും മുങ്ങിയ വിവാഹ തട്ടിപ്പുകാരി ശാലിനിയെ പിടികൂടി.തീർഥാടന കേന്ദ്രമായ പഴനിയിൽ വെച്ച് സൈബർ സെല്ലിൻറെ സാഹായത്തോടെയാണ് പോലീസ് യുവതിയെ പിടികൂടിയത്.വെള്ളുത്തുരുത്തി പാറപ്പറമ്പിൽ ശശീന്ദ്രൻ നായരെ വിവാഹം ചെയ്ത ശേഷം പണവും സ്വർണവുമായി ഒളിവിൽ പോയ ശാലിനിയുടെ മൊബൈൽ നമ്പർ പിന്തുടർന്നാണ് പോലീസ് പഴനിയിലെത്തിയത്. ശശീന്ദ്രൻ നായരെ പറ്റിച്ച് മുങ്ങിയ ശാലിനിയെ കുറിച്ചുള്ള വാർത്ത മാധ്യമങ്ങളിൽ വന്നതോടെ നിരവധി പേർ ഈ യുവതിയുടെ തട്ടിപ്പിനിരയായിയെന്ന പരാതിയുമായി രംഗത്ത് വന്നിരുന്നു.ഇന്നലെ പിടിയിലാകുമ്പോൾ ശാലിനിയുടെ കൂടെ സഹായികളാരും ഉണ്ടായിരുന്നില്ല. പഴനിയിലെത്തിയ ശാലിനി തീർഥാടകർക്കൊപ്പം കൂടിയിരുന്നു.തീർഥാടകരുടെ തിരക്കിൽ പോലീസ് തന്നെ കണ്ടു പിടിക്കില്ലെന്ന് കരുതിയാണ് ശാലിനി പഴനിയിലെത്തിയതെന്ന് അന്വേഷണ സംഘം പറഞ്ഞു.
Leave a Reply