Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2026 11:21 am

Menu

Published on June 11, 2014 at 5:10 pm

മോഹൻലാൽ കന്നഡ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുന്നു !

mohanlal-acting-in-a-kannada-movie

മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ കന്നഡ ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നു.പുനീത് രാജ്കുമാര്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗിരിരാജ് ആണ്.മൈത്രി എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.കന്നഡ നടി അർച്ചനയാണ് ചിത്രത്തിൽ മോഹൻലാലിൻറെ നായികയായെത്തുന്നത്.കുട്ടികളുടെ അവകാശങ്ങളും അതുമായി ബന്ധപ്പെട്ട സാമൂഹ്യപ്രശ്‌നങ്ങളെയും കുറിച്ച് പറയുന്ന ചിത്രത്തിൽ ഡി ആര്‍ ഡി ഒ എന്‍ജിനിയറായാണ് മോഹന്‍ലാല്‍ എത്തുന്നത്.മോഹൻലാലിനെ കൂടാതെ ഭാവനയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ഒക്ടോബറിൽ ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.മലയാളത്തിൽ കൂതറ, പെരുച്ചാഴി എന്നീ ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News