Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും മാതാ അമൃതാനന്ദമയിയേയും അപകീർത്തിച്ച് മറ്റൊരു മാഗസിനും പുറത്തിറങ്ങി.ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള യൂണിയൻ പുറത്തിറക്കിയ മാഗസിനാണ് ഇപ്പോൾ വീണ്ടും വിവാദമുയർത്തിയിരിക്കുന്നത്.ഈ മാഗസിൻറെ ഭാഗമായി ചേര്‍ത്തിട്ടുള്ള പദപ്രശ്‌നത്തില്‍ നരേന്ദ്രമോഡി,ഉമ്മന്‍ചാണ്ടി,മന്‍മോഹന്‍ സിംഗ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ശശി തരൂര്‍, രാഹുല്‍ഗാന്ധി, അരവിന്ദ് കേജ്‌രിവാള്‍, മാതാ അമൃതാന്ദമയി എന്നിവരെക്കുറിച്ച് മോശം പരാമർശമാണുള്ളത്.മാഗസിനിലെ എണ്‍പതാമത്തെ പദപ്രശ്‌നത്തിലെ 10 ചോദ്യാവലിയിലൂടെയാണ് ഈ പ്രമുഖരെ അവഹേളിക്കുന്നത്. മാഗസിനിലെ വാചകങ്ങൾ താഴെ:
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉമ്മ വില്‍ക്കുന്ന അമ്മ ? രണ്ടാമത്തേത് നമോ = നായിൻറെ മോന്‍ എങ്കില്‍ നമോ ആര്? വായ കൊണ്ട് അധികം ശബ്ദം പുറപ്പെടുവിക്കാത്ത ലോകത്തിലെ ഒരേയൊരു പ്രധാനമന്ത്രി ?
മോഡിയെ സംസ്‌കാര ശൂന്യമായ ഭാഷയില്‍ പരാമര്‍ശിക്കുന്ന മാഗസിന്‍ പിന്‍വലിക്കണമെന്നും, മാഗസിന്‍ തയ്യാറാക്കിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.ഈ മാഗസിന്റെ സ്റ്റുഡന്റ് എഡിറ്റര്‍ വിപിന്‍രാജും,സ്റ്റാഫ് എഡിറ്റര്‍ പ്രൊഫ. സന്തോഷും ആണ്.കോളജ് പ്രിന്‍സിപ്പലായ ഡോ.ഡി.ജയപ്രസാദ് ആണ് മാഗസിൻറെ പ്രസാധകൻ.കഴിഞ്ഞ മാര്‍ച്ച് 26 ന് പ്രകാശനം ചെയ്ത മാഗസിൻ ജൂണില്‍ കോളേജ് തുറന്നപ്പോഴാണ് വിദ്യാർഥികൾക്ക് വിതരണം ചെയ്തത്.
Leave a Reply