Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on June 17, 2014 at 2:05 pm

ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ചതിന് ഭാര്യ തീ കൊളുത്തി മരിച്ചു

woman-suicide-in-kaliyikkavila

കളിയിക്കാവിള: മൊബൈൽ ഫോണ്‍ എറിഞ്ഞുടച്ച ഭർത്താവിനോടുള്ള ദേഷ്യത്തിന് ഭാര്യ തീ കൊളുത്തി മരിച്ചു.മീനച്ചല്‍ പാട്ടത്തുവിള സ്വദേശിയായ മുരുകേശൻറെ ഭാര്യ കവിതാ റാണിയാണ് (24) മരിച്ചത്.മുരുകേശൻ ജോലി കഴിഞ്ഞ് വരുമ്പോൾ കവിത മൊബൈൽ ഫോണിൽ ഗയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.ഇത് കണ്ട് ദേഷ്യം വന്ന മുരുകേശൻ ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞുടയ്ച്ചു. ഈ വിഷമത്തിൽ കരഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയ കവിത മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിക്കുകയായിരുന്നു. പൊള്ളലേറ്റ കവിതയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. ടാക്സി ഡ്രൈവറാണ് മുരുകേശൻ. സംഭവത്തെ തുടർന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.

Loading...

Comments are closed.

More News