Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്‌ടണ്‍ :മൂന്നു വർഷങ്ങൾക്ക് മുമ്പ് ചെയ്യാത്ത കുറ്റത്തിന് ജയിലിലാവുകയും ജോലി നഷ്ടപ്പെടുകയും ചെയ്ത് നിർദ്ധനനായ 40 വയസ്സുകാരനെ ഫേസ്ബുക്ക് കോടീശ്വരനാക്കി. കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ടാകാം.എന്നാൽ സംഭവം സത്യമാണ്.ജോലി നഷ്ടമായതോടെ ഭാര്യയെയും കുഞ്ഞിനെയും പോറ്റാനാവാതെ ആത്മഹത്യയുടെ വക്കിലെത്തിയിരുന്ന ജേസണ്‍ എന്നയാൾ ഇപ്പോൾ ഫേസ്ബുക്കിൻറെ സഹായത്തോടെ ദിവസം 275,000 ഡോളര്‍ (1.65 കോടി രൂപ) വരുമാനമുണ്ടാക്കുന്ന ഓണ്‍ലൈന്‍ സാമ്രാജ്യത്തിന് ഉടമയാണ്. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലായിരുന്നു ജേസണ്‍ ജോലി ചെയ്തിരുന്നത്. 2005 ഓടെ ഈ മേഖലയിലുണ്ടായ ഇടിവും സാമ്പത്തിക മാന്ദ്യവും ഇയാളുടെ വരുമാനം ഇല്ലാതാക്കി.അവസാനം ജീവിക്കാൻ യാതൊരു വഴിയും ഇല്ലാതായപ്പോൾ സുഹൃത്തുക്കളുടെ അഭിപ്രായ പ്രകാരം ജേസണ്‍ ഡബ്ല്യുടിഎഫ്‌മാഗസീന്‍.കോം എന്ന ഓണ്‍ലൈന്‍ മാഗസീന്‍ ആരംഭിച്ചു.ഈ മാഗസിന് വേണ്ടി ഒരു അമേരിക്കന്‍ സ്‌റ്റണ്ട് ഗ്രൂപ്പിന്റെ ഇന്റര്‍വ്യൂ എടുക്കാന്‍ പോയ ജേസണ്‍ അവിടെ നടന്ന അടിപിടി തടയാന്‍ ശ്രമിക്കവേ വധശ്രമത്തിന്റെ പേരില്‍ ജയിലിലായി.പിന്നീട് രണ്ടു മാസത്തിനു ശേഷം കുറ്റക്കാരനല്ലെന്ന് കണ്ട് ജേസണ്‍ ജയിൽ മോചിതനായി.അവസാനം ജീവിക്കാൻ ഒരു മാർഗ്ഗവുമില്ലാതായപ്പോൾ ജേസണ് തോന്നിയ ഒരു ആശയമായിരുന്നു ഫേസ്ബുക്ക്.തന്റെ അനുഭവങ്ങളും മറ്റും പങ്കുവെക്കാന്‍ ഓണ്‍ലൈന്‍ എഴുത്താണ് ചെലവു കുറഞ്ഞ മാധ്യമം എന്നു മനസ്സിലാക്കിയ ജേസണ്‍ 2007 മുതല്‍ ഫേസ്‌ബുക്ക് ബിസിനസ്സ് പേജ് ആരംഭിച്ചു.ആളുകളെ ആകര്‍ഷിക്കാന്‍ വ്യത്യസ്‌ത രീതിയിലുള്ള കൂടുതല്‍ പേജുകള്‍ നിര്‍മിക്കുകയാണ് മാര്‍ഗമെന്ന് കണ്ടെത്തിയ ജേസണ്‍ തന്റെ സമയം മുഴുവന്‍ അതിനായി ചെലവഴിച്ചു.പിന്നീട് ജേസന്റെ കഠിനാധ്വാനം അത്ഭുതകരമായ രീതിയില്‍ ഫലം കാണുകയായിരുന്നു.ഡബ്ലുടിഎഫ്‌മാഗസീന്‍ ഉള്‍പ്പെടെയുള്ള സൈറ്റുകളും നാല്‍പതോളം ഫേസ്‌ബുക്ക് പേജുകളും സ്വന്തമായുള്ള ജേസണ്‍ കൈകാര്യം ചെയ്യുന്നത് മൂന്നു കോടിയോളം ഫേസ്‌ബുക്ക് ലൈക്കുകകളാണ്. കോടിക്കണക്കിന് പേജ് വ്യുകളാണ് ജേസണ് പ്രതിമാസം ലഭിക്കുന്നത്.
Leave a Reply