Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മേരീലാന്‍ഡ്: യു.എസ് ദേശീയ സ്പെല്ലിങ് ബി മത്സരത്തില്‍ ഇന്ത്യക്കാരനായ അരവിന്ദ് മഹാന്‍കാളി വിജയിയായി. ന്യൂയോര്‍ക്കില്‍നിന്നുള്ള 13കാരനായ അരവിന്ദ് കഴിഞ്ഞ രണ്ട് വര്‍ഷം തുടര്‍ച്ചയായി മൂന്നാം സ്ഥാനക്കാരനായിരുന്നു. പ്രണവ് ശിവശങ്കര്‍ ആണ് റണ്ണര്‍ അപ്പ്. ആറ് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 15 ഇന്ത്യന്‍ വംശജരാണ് ഇത്തവണ സെമിയിലെത്തിയത്. കൊളറാഡോയിലെ ഹിമാന്‍വി കപൂരി, ഫ്ലോറിഡയിലെ നിഖിത ചന്ദ്രന് , കാന്‍സസിലെ വന്യ ശിവശങ്കര്‍ , മിഷിഗനിലെ നേഹ ശേഷാദ്രി, ടെക്സസിലെ ശോഭ ദസ്റി, യൂട്ടയിലെ വിസ്മയ കാര്ക്കാര് എന്നിവരാണ് സെമിയില്‍ മത്സരിച്ച പെണ്‍കുട്ടികള്‍ .
മിഷിഗണിലെ കുവാം ഷഹാനി, മിസൂറിയില്നിന്നുള്ള ഗോകുല്‍ വെങ്കിടാചലം, ന്യൂയോര്‍ക്കില്‍നിന്നുള്ള റാന്ദേവാനന്ദന് , ശ്രീരാം ഹത്വാര്‍ , ഒഹായോയിലെ അശ്വിന് വീരമണി, ന്യൂജഴ്സിയിലെ ആദിത്യ റാവു, ടെക്സസിലെ ചേതന്‍ റെഡ്ഡി എന്നിവരാണ് സെമിയില്‍നിന്ന് വിജയിച്ച ആണ്‍കുട്ടികള്‍. എട്ടുവയസ്സുള്ള താരാ സിങ്ങായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥി.
Leave a Reply