Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on June 24, 2014 at 5:10 pm

ലോകകപ്പുമായി ബന്ധപ്പെട്ട ബെറ്റില്‍ പരാജയപ്പെട്ട വിദ്യാർഥി ആത്മഹത്യ ചെയ്തു

college-student-jumps-to-death-after-losing-world-cup-bets

ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട ബെറ്റിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് കോളേജ് വിദ്യാർഥി ആത്മഹത്യ ചെയ്തു. ചൈനയുടെ തെക്കന്‍ പ്രവിശ്യയായ ഗുവാങ് ഡോങിലാണ് സംഭവം നടന്നത്.ലീൻ എന്ന വിദ്യാർഥിയാണ് ക്യാമ്പസിലെ ഏഴാം നിലയില്‍ നിന്നും താഴോട്ട് ചാടി മരിച്ചത്. ബെറ്റിൽ വിദ്യാർഥിക്ക് ഏകദേശം 3,000 ഡോളറോളം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പലിശക്ക് പണം കടമെടുത്താണ് ലിന്‍ ബെറ്റ് വച്ചിരുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.ലക്ഷക്കണക്കിന്​ ഫുട്​ബോള്‍ ആരാധകരുള്ള ചൈനയില്‍ ലോകകപ്പുമായി ബന്ധപ്പെട്ട് ലോട്ടറിയും നടത്തുന്നുണ്ട്. ഇപ്രാവശ്യത്തെ ലോകകപ്പ് ലോട്ടറിയിലൂടെ ഇപ്പോൾ തന്നെ 400 കോടി യുവാന്‍ ലഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Loading...

Comments are closed.

More News