Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: ബോളിവുഡിലെ നായികയും ഐ പി എല്‍ ടീമിന്റെ ഉടമയുമായ പ്രീതി സിന്റയുടെ വിവാഹം നിശ്ചയം ലോസ് ആഞ്ചലസില്‍ നടന്നതായി റിപ്പോര്‍ട്ട്. ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റ് എക്‌സിക്യൂട്ടീവ് ജിന്‍ ആണ് പ്രീതിയുടെ പുതിയ പങ്കാളിയെന്നാണ് പ്രമുഖ വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കഴിഞ്ഞ എട്ട് മാസമായി ഇരുവരും ഡേറ്റിംഗിലാണ് എന്നാണ് അറിയുന്നത് .മുന്‍കാമുകനും ബിസിനസ് പങ്കാളിയുമായ നെസ് വാഡിയ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് പോലീസില്‍ പരാതിപ്പെട്ട ശേഷം ലോസ് ആഞ്ചലസിലേക്കു പോയ പ്രീതി കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. ലോസ് ആഞ്ചലസില്‍ സ്വന്തമായി വീടും സ്ഥലവും പ്രീതിക്കുണ്ട്. വര്‍ഷത്തില്‍ കൂടുതല്‍ സമയവും പ്രീതി അടുത്തിടെയായി ലോസ് ആഞ്ചലസിലാണ് കഴിയുന്നത്.കഴിഞ്ഞ മേയ് 30ന് മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരത്തിനിടെ നെസ് വാഡിയ തന്നോട് അസഭ്യം പറയുകയും തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പ്രീതി പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നേറുകയാണ്. ഇപ്പോള്‍ മാധ്യമങ്ങള്‍ തുടര്‍ച്ചയായി പ്രീതിയുടെ പരാതിയും തുടരന്വേഷണവും വാര്‍ത്തയാക്കി നല്‍കിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രീതിയുടെ പുതിയ വിവാഹനിശ്ചയ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്.
Leave a Reply