Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 6:03 pm

Menu

Published on June 25, 2014 at 4:07 pm

മേനകയുടെ മകൾ നായികയായ ചിത്രത്തിൽ വിജയരാഘവൻറെ മകൻ നായകനായെത്തുന്നു

keerthy-suresh-to-pair-up-with-vijayaraghavans-son

നടി മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിൻറെയും മകൾ കീർത്തി നായികയാവുന്ന ചിത്രത്തിൽ നടന്‍ വിജയരാഘവന്‍െറ മകന്‍ ദേവദേവന്‍ നായകനായെത്തുന്നു. ‘ദര്‍ബോണി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഗോപി കുറ്റിക്കോലാണ്.ബിനു ലാല്‍ ഉണ്ണിയാണ് തിരക്കഥ ഒരുക്കുന്നത്. കാസര്‍കോടിനടുത്തുള്ള ദര്‍ബോണി എന്ന ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് ചിത്രത്തിൻറെ കഥയൊരുക്കിയിരിക്കുന്നത്. ദേവദേവന്‍െറ രണ്ടാമത്തെ ചിത്രമാണിത്. ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്ത ‘പവനായി ശവമായി’യിലും ദേവദേവൻ അഭിനയിച്ചിട്ടുണ്ട്. ചിത്രം ഉടൻ പുറത്തിറങ്ങും. ഗീതാഞ്ജലി, റിങ്ങ്മാസ്റ്റര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ കീര്‍ത്തി സുരേഷ് മലയാളത്തിലെ ശ്രദ്ധേയ നടിയായി മാറിക്കഴിഞ്ഞു.’ദർബോണി’യിൽ വിജയരാഘവനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചു .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News