Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 6:38 am

Menu

Published on June 1, 2013 at 5:26 am

ഒക്ലഹാമയില്‍ വീണ്ടും ചുഴലിക്കാറ്റ്; മരണം 5 ആയി

tornadoes-hit-oklahoma-city5-killed

ഒക്‌ലഹോമ: അമേരിക്കയിലെ ഒക്ലഹാമ നഗരത്തില്‍ വീണ്ടും ചുഴലിക്കാറ്റ്. പടിഞ്ഞാറ് ഭാഗത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് വീശിയടിച്ച ചുഴലിക്കാറ്റില്‍ അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 80-100 മൈല്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നു. നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. വാഹനത്തില്‍ സഞ്ചരിച്ച പലര്‍ക്കും പരിക്കേറ്റതായും ഹൈവേ പെട്രോള്‍ സംഘം അറിയിച്ചു.
പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം തകരാറിലാക്കിയിട്ടുണ്ട്. ഒക്ലഹോമ സിറ്റിയുടെ പടിഞ്ഞാറ് യൂക്കോണിലേക്ക് ആംബുലന്‍സുകള്‍ എത്തിച്ചേരണമെന്ന അടിയന്തര സന്ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഒക്ലഹാമയിലെ വില്‍ റോഗേഴ്സ് വിമാനത്താവളം അടച്ചു. താല്‍ക്കാലിക രക്ഷാകേന്ദ്രമാക്കി മാറ്റിയ ഇവിടെ 1200 പേരെ പാര്‍പ്പിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News