Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 10:17 am

Menu

Published on July 4, 2014 at 12:58 pm

തടാകത്തില്‍ രാസവസ്തുക്കള്‍ കലര്‍ത്തി; രജനീകാന്തിന്റെ ‘ലിങ്ക’യുടെ ഷൂട്ടിങ്ങ് ഗ്രാമവാസികൾ തടഞ്ഞു

villagers-try-to-stop-rajinikanths-lingaa-shooting

ഹൈദരാബാദ്: രജനികാന്ത് നായകനാകുന്ന പുതിയ ചിത്രമായ ലിങ്കയുടെ ഷൂട്ടിങ്ങ് ഹൈദരാബാദിലെ അന്ഞാപുര ഗ്രാമവാസികള്‍ തടയാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്.ഷൂട്ടിങ്ങിനിടെ സമീപത്തെ തടാകത്തില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയതിനെത്തുടര്‍ന്നാണ് ഷൂട്ടിങ്ങ് തടസ്സപ്പെടുത്തിയത്. എന്നാല്‍‌ രാസവസ്തുക്കളൊന്നും കലര്‍ത്തിയില്ലെന്നും ഇറിഗേഷന്‍ വകുപ്പിന്റെ അനുമതിയോടെയാണ് ഷൂട്ടിങ്ങ് തുടങ്ങിയതെന്നും യൂണിറ്റ് അംഗങ്ങള്‍ പറഞ്ഞു. നേരത്തെ പ്രഭാസ് നായകനായ രാജമൌലി സംവിധാനം ചെയ്യുന്ന ബാഹുബലിയുടെയും ഷൂട്ടിങ്ങ് തടസ്സപ്പെടുത്താന്‍ ഗ്രാമവാസികള്‍ ശ്രമിച്ചിരുന്നു. രജനിയും രവികുമാറും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ലിങ്ക.അനുഷ്‌ക്കാ ഷെട്ടിയും സോനാക്ഷിയുമാണ് ചിത്രത്തിലെ നായികമാര്‍. രജനികാന്ത് ചിത്രത്തില്‍ ഡബ്ബിള്‍ റോളില്‍ അഭിനയിക്കുന്നു. എ ആര്‍ റഹ്മാന്‍ ആണ് സംഗീതം. ചിത്രത്തിന്റെ  നിര്‍മാണം റോക്ലിന്‍ വെങ്കിടേഷാണ്.  കെ.എസ് രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Loading...

Leave a Reply

Your email address will not be published.

More News