Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 11:25 am

Menu

Published on July 5, 2014 at 10:02 am

‘സപ്തമശ്രീ തസ്‌കരനിൽ’ കള്ളൻറെ ഭാര്യയായി റീനു മാത്യൂസ്

reenu-mathews-will-play-prithvirajs-wife-in-sapthama-sree-thaskaraha

സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ നായികയായി ഇമ്മാനുവൽ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്നു വന്ന നടിയാണ് റീനു മാത്യൂസ്. പിന്നീട് അമൽ നീരദിൻറെ ഡയലോഗുകളൊന്നുമില്ലാത്ത അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിൽ കുള്ളൻറെ നീളക്കാരിയായ ഭാര്യയായും റീനു വേഷമിട്ടു.ഈ ചിത്രത്തിൽ റീനു മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇപ്പോൾ അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ റീനു കള്ളൻറെ ഭാര്യ വേഷത്തിലാണെത്തുന്നത്.സപ്തമശ്രീ തസ്‌കരൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കള്ളൻറെ വേഷത്തിലെത്തുന്ന പ്രിഥ്വിരാജിൻറെ ഭാര്യയെയാണ് റീനു അവതരിപ്പിക്കുന്നത്. പ്രിഥ്വിരാജിനൊപ്പം ആദ്യമായാണ്‌ റീനുമാത്യൂസ് അഭിനയിക്കുന്നത്. നേരത്തെ അഭിനയിച്ച മൂന്ന് ചിത്രങ്ങളിൽ രണ്ടു ചിത്രങ്ങളിലും റീനുവിൻറെ നായകനായെത്തിയത് മമ്മൂട്ടിയായിരുന്നു.ജീവിതത്തില്‍ നേരിട്ട തിരച്ചടികള്‍ക്ക് പ്രതികാരം ചെയ്യാനായി കള്ളൻമാരായി മാറുന്ന എഴ് യുവാക്കളുടെ കഥയാണ്‌ സപ്തമശ്രീ തസ്‌കരായില്‍ പറയുന്നത്.ആസിഫ് അലി, ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, നെടുമുടിവേണു, ജോയ് മാത്യൂ, സനുഷ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ഓഗസ്റ്റിലായിരിക്കും ചിത്രം റിലീസ് ചെയ്യുക.പൃഥ്വിരാജിൻറെ കൂടി ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News