Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാഞ്ഞിരപ്പള്ളി : പീഡിപ്പിച്ചശേഷം വഴിയില്‍ ഉപേക്ഷിച്ച യുവതി ആത്മഹത്യക്കു ശ്രമിച്ചു.വിഴിക്കത്തോട് സ്വദേശിനിയായ 20കാരിയായ യുവതിയെയാണ് കൈഞരമ്പു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.സംഭവത്തില്‍ പ്രതിയായ ബസ്‌കണ്ടക്ടര്‍ കൊക്കയാര്‍ മക്കൊച്ചി പുതുപ്പറമ്പില്‍ ഷാഹുല്‍ ഹമീദ്(22)നെ പോലീസ് അറസ്റ്റുചെയ്തു. യുവതിയെ ഇയാള്‍ പ്രണയം നടിച്ച് വശത്താക്കുകയും പിന്നീട് യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി എറണാകുളത്തും തൃശ്ശൂരും കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.യുവതിയെയും കൂട്ടി തിരികെ കാഞ്ഞിരപ്പള്ളിയിലെത്തിയ ഷാഹുല്‍, താന്‍ വിവാഹിതനാണെന്ന് പറഞ്ഞ് യുവതിയെ കുന്നുംഭാഗത്ത് ഇറക്കിവിട്ട് തിരികെ പോയി.നിരാശയായ പെണ്‍കുട്ടി കടയില്‍നിന്നും ബ്‌ളേഡ് വാങ്ങിയ വഴിയരികില്‍വെച്ച് കൈഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിക്കുകയും ചെയ്തു. ഇതുകണ്ട ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും നാട്ടുകാരുംചേര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പീഡനവിവരം പുറത്തുവരികയായിരുന്നു.
Leave a Reply