Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 9:50 pm

Menu

Published on June 3, 2013 at 6:00 am

മുത്തൂറ്റ് സ്വര്‍ണക്കവര്‍ച്ച : മലയാളി ജീവനക്കാരനടക്കം 4 പേര്‍ അറസ്റ്റില്‍

4-arrested-for-robbery-at-muthoot-office

ന്യൂഡല്‍ഹി: മുത്തൂറ്റ് ഫിനാന്‍സിന്റെ ഡല്‍ഹിയിലെ ഈസ്റ്റ്പാര്‍ക്ക് ബ്രാഞ്ചിലേക്ക് കൊണ്ടുവന്ന 3.4 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ മലയാളി ജീവനക്കാരനടക്കം നാലുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്തു.മുത്തൂറ്റ് ഫിനാന്‍സ് ഈസ്റ്റ്പാര്‍ക്ക് ബ്രാഞ്ച് അസിസ്റ്റന്റ് മാനേജരും അടൂര്‍ സ്വദേശിയുമായ ജി ശ്രീജിത്, ഓഫീസ് ബോയ് ഗിരീഷ്ചന്ദ്, സന്ദീപ് ഘത്രി, അമിത് അദ്വാനി എന്നിവരാണ് പിടിയിലായത്. ശ്രീജിത്തും ഗിരീഷ്ചന്ദും രണ്ടു ബാഗിലാണ് ആറുകിലോ സ്വര്‍ണം കൊണ്ടുവന്നത്. ഇതില്‍ ഗീരിഷിന്റെ പക്കലായിരുന്ന 3.4 കിലോ സ്വര്‍ണം ഉള്‍പ്പെട്ട ബാഗ് മുത്തൂറ്റ് ഓഫീസിന്റെ തൊട്ടുമുന്നില്‍ വച്ച് കവര്‍ച്ചാസംഘം തട്ടിയെടുത്തെന്നാണ് ഇവര്‍ പൊലീസിന് മൊഴിനല്‍കിയത്. രാത്രി ഏഴരയോടെ ബ്രാഞ്ച് ഓഫീസിന് അടുത്തെത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ തോക്കുകാട്ടി ഭീഷണിപ്പെടുത്തി ബാഗ് തട്ടിയെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍, വിശദമായ ചോദ്യംചെയ്യലില്‍ ഗിരീഷ് കുറ്റം സമ്മതിച്ചു. താനും ശ്രീജിത്തും സന്ദീപ്, അമിത് എന്നിവരുമായി ഗൂഢാലോചന നടത്തിയാണ് മോഷണക്കഥ മെനഞ്ഞതെന്ന് ഗിരീഷ് മൊഴിനല്‍കി. തുടര്‍ന്നാണ് അമിത്തിനെയും സന്ദീപിനെയും പിടികൂടിയത്. ഒളിസങ്കേതത്തില്‍നിന്ന് 2.6 കിലോ സ്വര്‍ണവും പത്തുലക്ഷം രൂപയും പൊലീസ് കണ്ടെത്തി.

Loading...

Leave a Reply

Your email address will not be published.

More News