Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുൽഖർ സൽമാനും ഉണ്ണി മുകുന്ദനും സുഹൃത്തുക്കളായെത്തുന്ന ലാൽ ജോസ് ചിത്രം വിക്രമാദിത്യനിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻറെ വരികൾക്ക് ബിജിബാലാണ് ഈണം പകർന്നിരിക്കുന്നത്. സാൾട്ട് ആൻറ് പെപ്പറിലെ ചെമ്പാവ് പുന്നെല്ലിൻ ചോറോ എന്ന ഗാനം ആലപിച്ച പുഷ്പാവതിയാണ് ചിത്രത്തിലെ ‘മാനത്തെ ചന്ദനകീറ്’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.ദുൽഖർ സൽമാനും ലാൽ ജോസും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് വിക്രമാദിത്യൻ. അനൂപ് മേനോൻ, നമിത പ്രമോദ്, ലെന,ജോയ് മാത്യൂ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Leave a Reply