Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
‘ഓർഡിനറി’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്നു വന്ന നടി ശ്രിത ശിവദാസ് വിവാഹിതയായി. ദുബായിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ദീപക് നമ്പ്യാരാണ് വരൻ.ഒരു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്.സീൻ ഒന്ന് നമ്മുടെ വീട്,മണിബാക്ക് പോളിസി, 10.30 ലോക്കൽ കോൾ എന്നീ ഒരു പിടി ചിത്രങ്ങളിൽ അഭിനയിച്ച ശ്രിതയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ശ്രീനാഥ് രാജേന്ദ്രൻറെ ‘കൂതറ’ യാണ്. വിവാഹ ശേഷവും അഭിനയം തുടരുമെന്ന് ഒരു അഭിമുഖത്തിൽ ശ്രിത പറഞ്ഞിട്ടുണ്ട്.
Leave a Reply