Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 16, 2026 10:54 am

Menu

Published on July 8, 2014 at 2:52 pm

ഐശ്വര്യയുടെ സിനിമയിൽ ഇനി അഭിനയിക്കില്ലെന്ന് ധനുഷ്

dhanush-says-that-he-will-not-act-in-his-wife-aishwaryas-direction

ഇനി മുതൽ ഭാര്യ ഐശ്വര്യ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കില്ലെന്ന്  ധനുഷ് വ്യക്തമാക്കി. എന്നാൽ ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രം താന്‍ നിര്‍മിക്കുമെന്ന് ധനുഷ് പറഞ്ഞിട്ടുണ്ട്. ഇനിയൊരു ഹിറ്റ് ഭാര്യയ്‌ക്കൊപ്പം ചേര്‍ന്ന് ഒരുക്കുമോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് ഭാര്യയുടെ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന ധനുഷിൻറെ  മറുപടി.  ഐശ്വര്യ സംവിധാനം ചെയ്ത് ധനുഷ് അഭിനയിച്ച ‘ത്രീ’ എന്ന സിനിമ വേണ്ടത്ര വിജയം നേടിയിരുന്നില്ല.എന്നാൽ ‘വൈ ദിസ് കൊലവെറി’ എന്നു തുടങ്ങുന്ന പാട്ട് ഹിറ്റായിരുന്നു. ഈ ചിത്രത്തിനു ശേഷം   ഐശ്വര്യ ധനുഷിനെ നായകനാക്കി സിനിമ ഒരുക്കിയതേ ഇല്ല. ബോളിവുഡില്‍ തൻറെ  രണ്ടാമത്തെ ചിത്രമായ ഷമിതാഭ് എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ധനുഷ് ഇപ്പോള്‍. കമലഹാസൻറെ മകൾ അക്ഷര ഹാസനാണ് ഈ ചിത്രത്തിൽ ധനുഷിൻറെ നായികയായെത്തുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News