Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗാസ : പലസ്തീനിൽ മൂന്നുദിവസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 72 ആയി. 150 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഖസ്സാം ബ്രിഗേഡ് കമാന്‍ഡറുടെയും ഇസ്ലാമിക് ജിഹാദ് നേതാവ് ഹാഫിസ് ഹമദിന്‍െറയും വീടുകള്‍ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണങ്ങളില്‍ മരിച്ചതിലേറെയും സ്ത്രീകളും കുട്ടികളുമാണ്.
–

–
ഇന്ന് പുലർച്ചെ ഖാന്‍ യൂണിസിലെ വീടുകള്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ അഞ്ചു കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഹെബ്രൂണിലും പുലര്‍ച്ചെ ഇസ്രായേല്‍ സേനയും ഫലസ്തീന്‍കാരും തമ്മില്‍ ഏറ്റുമുട്ടലും ഗ്രനേഡ് ആക്രമണവും നടന്നു.
–

–
200 ലധികം റോക്കറ്റാക്രമണങ്ങളാണ് ഗസ്സ ലക്ഷ്യംവെച്ച് മൂന്നു ദിവസത്തിനുളളില്‍ ഇസ്രായേല്‍ നടത്തിയത്. നിരവധി പേര്‍ക്ക് വീട് നഷ്ടമായിട്ടുണ്ട്. ഗസ്സയുടെ തീരപ്രദേശം ലക്ഷ്യംവെച്ച് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 6 പേരാണ്.ഗസ്സയില്‍ ആക്രമണം രൂക്ഷമാക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രായേല്‍ സര്‍ക്കാര്‍, കരയാക്രമണം ആരംഭിക്കുമെന്ന സൂചന നല്‍കിക്കൊണ്ട് 40,000 റിസര്‍വ് ഭടന്മാരെ തിരിച്ചുവിളിച്ചിട്ടുണ്ട്. ജൂണ്‍ 12 ന് ഇസ്രായേല്‍ പൗരന്മാരായ മൂന്ന് കൗമാരക്കാരെ കാണാതാകുകയും പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനുപിന്നില്‍ ഹമാസ് ആണെന്ന് ആരോപിച്ചാണ് ഇസ്രായേല്‍ ആക്രമണം ആരംഭിച്ചത്. ഇപ്പോൾ വ്യോമാക്രമണത്തിന് പുറമെ കരയാക്രമണം കൂടി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രായേലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
–
–

–

–

–

–

–

–

–

–

–

–

–

–

–

–

–

–
Leave a Reply