Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 5:58 pm

Menu

Published on July 10, 2014 at 12:52 pm

ഗാസയിൽ ഇസ്രായേൽ ആക്രമണം ; 72 മരണം

israeli-army-has-intensified-its-offensive-on-the-gaza-strip-72-killed

ഗാസ : പലസ്തീനിൽ മൂന്നുദിവസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 72 ആയി. 150 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഖസ്സാം ബ്രിഗേഡ് കമാന്‍ഡറുടെയും ഇസ്ലാമിക് ജിഹാദ് നേതാവ് ഹാഫിസ് ഹമദിന്‍െറയും വീടുകള്‍ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണങ്ങളില്‍ മരിച്ചതിലേറെയും സ്ത്രീകളും കുട്ടികളുമാണ്.

2

ഇന്ന് പുലർച്ചെ ഖാന്‍ യൂണിസിലെ വീടുകള്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ അഞ്ചു കുട്ടികളടക്കം ഏ‍ഴ് പേര്‍ കൊല്ലപ്പെട്ടു. ഹെബ്രൂണിലും പുലര്‍ച്ചെ ഇസ്രായേല്‍ സേനയും ഫലസ്തീന്‍കാരും തമ്മില്‍ ഏറ്റുമുട്ടലും ഗ്രനേഡ്​ ആക്രമണവും നടന്നു.

4

200 ലധികം റോക്കറ്റാക്രമണങ്ങളാണ്​ ഗസ്സ ലക്ഷ്യംവെച്ച് മൂന്നു ദിവസത്തിനുളളില്‍ ഇസ്രായേല്‍ നടത്തിയത്​. നിരവധി പേര്‍ക്ക്‌ വീട്​ നഷ്ടമായിട്ടുണ്ട്. ഗസ്സയുടെ തീരപ്രദേശം ലക്ഷ്യംവെച്ച് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്​ 6 പേരാണ്​.ഗസ്സയില്‍ ആക്രമണം രൂക്ഷമാക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രായേല്‍ സര്‍ക്കാര്‍, കരയാക്രമണം ആരംഭിക്കുമെന്ന സൂചന നല്‍കിക്കൊണ്ട് 40,000 റിസര്‍വ് ഭടന്മാരെ തിരിച്ചുവിളിച്ചിട്ടുണ്ട്. ജൂണ്‍ 12 ന്​ ഇസ്രായേല്‍ പൗരന്മാരായ മൂന്ന് കൗമാരക്കാരെ കാണാതാകുകയും പിന്നീട്​ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനുപിന്നില്‍ ഹമാസ് ആണെന്ന് ആരോപിച്ചാണ് ഇസ്രായേല്‍ ആക്രമണം ആരംഭിച്ചത്. ഇപ്പോൾ വ്യോമാക്രമണത്തിന്​ പുറമെ കരയാക്രമണം കൂടി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്​ ഇസ്രായേലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.



5

6

19

1

7

8

9

10

11

12

13

14

15

16

17

18

Loading...

Leave a Reply

Your email address will not be published.

More News