Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മാരകമായ അസുഖമെന്ന പേരില്‍ വ്യാജ ചിത്രങ്ങൾ ഉപയോഗിച്ച് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതായി റിപ്പോർട്ട് .സത്രീകളുടെ സ്തനങ്ങളിലും ലൈഗികാവയവത്തിലും ബാധിക്കുന്ന മാരകമായ അസുഖമെന്ന പേരില്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ പ്രചരിപ്പിക്കുന്ന ചിത്രമാണ് തട്ടിപ്പിന് ഉപയൊഗിക്കുന്നതെന്ന് കണ്ടെത്തിയത്. കണ്ടാൽ പേടി തോന്നുന്ന ചിത്രങ്ങളോടൊപ്പം പ്രചരിപ്പിക്കപ്പെടുന്ന ഈ പോസ്റ്റ് കേരളത്തിലും ധാരാളമായി ഷെയർ ചെയ്യപ്പെടുന്നുണ്ട് എന്നാണ് അറിയുന്നത്.സൗത്ത് അമേരിക്കയിൽ കാണുന്ന പ്രത്യേകതരം ലാർവകൾ പരത്തുന്നതാണ് ഈ രോഗമെന്ന് പോസ്റ്റ് പറയുന്നു.ഇത് നിങ്ങളുടെ ഭാര്യക്കോ സഹോദരിക്കോ വന്നേക്കാം. അതിനാൽ ഹെഡ് അൻഡ് ഷോൾഡേഴ്‌സിന്റെ ഷാംപൂ ഇനി ഉപയോഗിക്കരുതെന്ന് അവരോട് പറയൂ എന്നും പോസ്റ്റിൽ കാണാം. വീഡിയോ ലിങ്ക് എന്ന നിലയിലാണ് ഫേസ്ബുക്കില്‍ ഇത് കാണുക. ഈ വിഡിയോ കണ്ടാല്‍ നിങ്ങള്‍ ഷാംപുവും മറ്റ് കേശ സംരക്ഷണ വസ്തുക്കളും ഉപയോഗിക്കില്ലെന്ന പേരിലാണ് വീഡിയോ വാളില്‍ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ കാണാന്‍ ആകാംഷയോടെ തുറക്കുമ്പോള്‍ പോസ്റ്റ് ഷെയര്‍ ചെയ്താലെ കാണാന്‍ സാധിക്കുകയുള്ളു എന്ന് നിര്‍ദ്ദേശം ലഭിക്കും. ഷെയര്‍ ചെയ്തശേഷം കാണാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരു സൈറ്റിലേക്ക് നിങ്ങള്‍ എത്തും. അവിടെ പേരും ഈ മെയില്‍ അക്കൗണ്ടും ക്രെഡിറ്റ് കാര്‍ഡ് നമ്പരും നല്‍കി രജിസ്റ്റര്‍ ചെയ്യാനാണ് അടുത്ത നിര്‍ദ്ദേശം ലഭിക്കുക. രജിസ്റ്റര്‍ ചെയ്താല്‍ അവരുടെ സൈറ്റ് വില്‍ക്കുന്ന ഏതെങ്കിലും പ്രോഡക്ട് വാങ്ങിയാല്‍ വീഡിയോ കാണാന്‍ അവസാരം കിട്ടും എന്ന ഓഫര്‍ പ്രത്യക്ഷപ്പെടും. ഇതിനിടയില്‍ രണ്ട് കാര്യങ്ങള്‍ സംഭവിക്കും. ലിങ്ക് ഷെയര്‍ചെയ്തതിനാല്‍ അവരുടെ എല്ലാ സുഹൃത്തുക്കളിലേക്കും ഇത് എത്തും, തട്ടിപ്പുകാരുടെ പേജ് ഉപയോഗിക്കുന്നയാള്‍ ലൈക്ക് ചെയ്തിട്ടുണ്ടാവും. ഇതാണ് ഈ ഇന്റര്‍നെറ്റ് തട്ടിപ്പിന്റെ പൂര്‍ണരൂപം. ഇതൊരു വീഡിയോ അല്ല എന്നതാണ് യാഥാര്‍ത്ഥ്യം. വീഡിയോ ആണെന്ന് തോന്നും വിധമുള്ള ചിത്രമാണത്. താമരയുടെ വിത്തിന്റെ ചിത്രം സ്തനങ്ങളിലും സ്ത്രീകളുടെ ലൈഗികാവയവങ്ങളിലും ഫോട്ടോഷോപ്പ് ചെയ്താണ്, കണ്ടാല്‍ പേടി തോന്നുന്ന പോസ്റ്റ് ഉണ്ടാക്കിയിട്ടുള്ളത്.താമരയുടെ പൂ കൊഴിഞ്ഞ ശേഷം നില്‍ക്കുന്ന തണ്ടും വിത്തും അടങ്ങുന്നതാണിത്. കൂടുതല്‍ പേര്‍ക്കും അപരിചിതമാണ് താമരയുടെ വിത്തിന്റെ ചിത്രം എന്നതാണ് തട്ടിപ്പിന് പ്രചാരം ലഭിക്കാന്‍ കാരണമാകുന്നത്.ലോകവായപകമായി നടക്കുന്ന ഈ തട്ടിപ്പിനേക്കുറിച്ച് അന്തര്‍ദേശീയ മാഗസിനുകള്‍ ഇതിനകം തന്നെ അവരുടെ വായനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇങ്ങനെയൊരു രോഗം ഇല്ലെന്നും ഇത് വ്യാജ ചിത്രമാണെന്നും വിദഗ്ദ്ധ ഡോക്ടര്‍മാരെ ഉദ്ധരിച്ച് ഇത്തരം മാഗസിനുകള്‍ പറയുന്നു. ഭീതി വിതച്ച് ലാഭം കൊയ്യാം എന്ന തന്ത്രമാണ് ഇവര്‍ പയറ്റുന്നത്. ഇന്ത്യയിലും മറ്റും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടക്കാന്‍ കഴിയുന്നവര്‍ കുറവാണെങ്കിലും വിദേശത്ത് ഈ തട്ടിപ്പില്‍ വീഴുന്നവര്‍ ഏറെയാണ്.വീഡിയോ കാണാമെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും പ്രതീക്ഷിച്ച് നിരവധി പേര്‍ പണമടക്കും. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് ഓരോ വര്‍ഷവും നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2003 ലാണ് ഫോട്ടോ എഡിറ്റ് ചെയ്ത് ഇത്തരം തട്ടിപ്പുകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ ഇത്തരം വീഡിയോകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളെ ആയിട്ടുള്ളുവെന്നാണ് റിപ്പോര്‍ട്ട്.
Leave a Reply