Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 20, 2026 7:40 am

Menu

Published on July 15, 2014 at 3:15 pm

അമല തിരിച്ചു വരുന്നു..!!

amala-coming-back-to-acting

വിവാഹജീവിതത്തോടെ  സിനിമാരംഗത്ത് നിന്ന് വിടപറഞ്ഞ നടി അമല വിണ്ടും അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുന്നു.തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുനയുടെ ഭാര്യയായി വെള്ളിത്തിര വിട്ട അമല 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. തമിഴിലൂടെയാണ് അമല വീണ്ടുമൊരു തിരിച്ചുവരവ് നടത്തുന്നത്. ഉയര്‍മൈ എന്ന് പേരിട്ടിരിക്കുന്ന ടെലി സീരിയലില്‍ നായികയായിട്ടാണ് അമലയെത്തുന്നത്. 12 ഡോക്ടര്‍മാര്‍ക്കിടയില്‍ നടക്കുന്നൊരു കഥയാണ് ഉയര്‍മൈ. ഇക്കൂട്ടത്തിലെ മുതിര്‍ന്ന ഡോക്ടറുടെ വേഷമാണ് അമലയ്ക്ക്. തിരക്കഥ കേട്ടപ്പോള്‍ രസകരമായി തോന്നിയതുകൊണ്ടാണ് സീരിയല്‍ ചെയ്യാമെന്ന് തീരുമാനിച്ചതെന്നും ഏറെക്കാലത്തിന് ശേഷം തമിഴില്‍ ഒരു പ്രൊജക്ട് ചെയ്യുമ്പോള്‍ അത് പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നോര്‍ത്ത് താന്‍ ആകെ എക്‌സൈറ്റഡാണെന്നും അമല പറയുന്നു. സീരിയലിലൂടെ സിനിമയിലേയ്ക്കും തിരിച്ചെത്തുമോയെന്ന് ചോദിയ്ക്കുമ്പോള്‍ സിനിമ കൂടുതല്‍ സമയമെടുക്കുമെന്നും മറ്റു പല ചുമതലകളുമുള്ളതിനാല്‍ തല്‍ക്കാലം സിനിമയ്ക്കായി നീക്കിവെയ്ക്കാന്‍ സമയമില്ലെന്നുമാണ് അമല പറയുന്നത്.മലയാളത്തില്‍ അമല അഭിനയിച്ച സുരേഷ്‌ഗോപി നായകനായ ഫാസില്‍ ചിത്രം എന്റെ സൂര്യപുത്രിക്കും മോഹന്‍ലാല്‍ നായകനായി കമലിന്റെ ഉള്ളടക്കവും വന്‍ ഹിറ്റുകളായിരുന്നു. എന്നാല്‍ അതിന്‌ ശേഷം മലയാളത്തില്‍ അധികം സിനിമകള്‍ താരം ചെയ്‌തില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News