Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൂന്നാർ: കാട്ടുപോത്തിനെ കൊന്ന് ഇറച്ചി പങ്കിട്ടെടുത്ത സംഭവത്തിൽ ദേവികുളം പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു. കോണ്‍സ്റ്റബിൾ അനിൽ ചന്ദ്രൻ,ഡ്രൈവർ പ്രജീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവരെ സഹായിച്ച ശരത് ചന്ദ്രൻ എന്നയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച രാവിലെ വനം വകുപ്പ് ശരത്ചന്ദ്രൻറെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കാട്ടുപോത്തിൻറെ മാംസം ലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിൽ പോലീസുകാരും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചത്.ഏകദേശം പത്ത് വയസ്സ് പ്രായമുള്ള 800 കിലോയോളം തൂക്കം വരുന്ന കാട്ടുപോത്തിനെയാണ് ഇവർ വെടിവെച്ച് കൊന്നത്. വനത്തോട് ചേര്‍ന്നു കിടക്കുന്ന സൈലൻറ് വാലി എസ്റ്റേറ്റില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് കാട്ടുപോത്തിനെ വെടിവെച്ച് കൊന്നതെന്നാണ് പോലീസ് നിഗമനം.കാട്ടുപോത്തിൻറെ തലയും മറ്റു ശരീരാവശിഷ്ടങ്ങളും എസ്റ്റേറ്റില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രജീഷ്, അനില്‍ കഴുന്ന, ഇവരുടെ സഹായി രാമസ്വാമി എന്നിവര്‍ ഒളിവിലാണ്.
Leave a Reply