Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 5:58 pm

Menu

Published on July 19, 2014 at 11:25 am

ആരാച്ചാരുടെ കൂലി രണ്ടു ലക്ഷമാക്കി ഉയർത്തി

hangman-remuneration-hike

കണ്ണൂര്‍: ആരാച്ചാരുടെ ദൗർലഭ്യം കണക്കിലെടുത്ത് ഇവരുടെ കൂലി വർദ്ധിപ്പിക്കാൻ ജയിൽ വകുപ്പ് തീരുമാനിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളുകളെ തൂക്കിലേറ്റാൻ ആരാച്ചാരെ കിട്ടാത്തതു മൂലം തൂക്കികൊല്ലേണ്ടുന്ന ദിവസം വരെ മാറ്റിവെയ്ക്കേണ്ടുന്ന അവസ്ഥയാണുണ്ടായിരുന്നത്. കടുത്ത മാനസികപ്രശ്‌നമുണ്ടാക്കുന്ന ഈ ജോലിക്ക് 500 രൂപ നൽകിയിരുന്ന സ്ഥാനത്താണ് ഇപ്പോൾ രണ്ടു ലക്ഷം രൂപയാക്കി ഉയർത്തിയത്. ആരാച്ചാരാകുന്നയാളുടെ പേരോ വിലാസമോ ഒന്നും ജയിലിൽ രേഖപ്പെടുത്തുവാൻ പാടില്ല. ആളെ തിരിച്ചറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. കേരളത്തിൽ ഇപ്പോൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 16 തടവുകാരാണുള്ളത്.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 1992 മാര്‍ച്ചില്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയതാണ് ഒടുവില്‍ നടന്ന വധശിക്ഷ. ഒരാളെ തൂക്കിലേറ്റുന്നതിനാണ് ആരാച്ചാർക്ക് രണ്ടു ലക്ഷം രൂപ നൽകുന്നത്. ജയില്‍ജീവനക്കാര്‍തന്നെ ആരാച്ചാരായാല്‍ അവര്‍ക്കും രണ്ടുലക്ഷം രൂപ പ്രതിഫലം നല്‍കും. പണ്ടു കാലത്ത്  തൂക്കികൊല്ലാൻ കയറാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആളുടെ തൂക്കത്തിനനുസരിച്ച് പരുത്തിയില്‍ നിര്‍മിച്ച കയറുപയോഗിക്കണമെന്നും തൂക്കിയ ശേഷം  ഒരു മണിക്കൂർ കയറിൽ തൂക്കിയിടണമെന്നും വ്യവസ്ഥയുണ്ട്.ജഡ്ജി, കളക്ടര്‍, ജില്ലാ പോലീസ് മേധാവി, മെഡിക്കല്‍ ഓഫീസര്‍, ജയില്‍ജീവനക്കാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേക്കുള്ള പ്രവേശനം അനുവദിച്ചിട്ടുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News