Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്:ഒടുവിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മൈക്രോസോഫ്റ്റ് ആ കടുത്ത തീരുമാനമെടുക്കുകയാണ്
ആന്‍ഡ്രോയ്ഡുമായുള്ള ബന്ധം മൈക്രോസോഫ്റ്റ് ഉപേക്ഷിക്കുകയാണ്.മൈക്രോസോഫ്റ്റ് ഏറ്റെടുത്ത നോക്കിയ ഇറക്കിയിരുന്ന ആന്‍ഡ്രോയ്ഡ് ഫോണായ നോക്കിയ എക്‌സ് ഇനി മുതല്‍ ഇറങ്ങില്ലെന്ന് മൈക്രോസോഫ്റ്റ് ഇതിനോടകം തന്നെ അറിയിച്ചു കഴിഞ്ഞു . നോക്കിയ എക്‌സ് പരമ്പരയില്‍ ഇറക്കിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ അങ്ങനെ തന്നെ തുടരുമെങ്കിലും, ലൂമിയ നിരയിലായിരിക്കും ഇനി നോക്കിയ എക്‌സിന്റെ സ്ഥാനം. വിന്‍ഡോസ് ഫോണ്‍ ഒഎസിലായിരിക്കും നോക്കിയ എക്‌സ് ഫോണുകള്‍ ഭാവിയില്‍ ഇറങ്ങുക. മൈക്രോസോഫ്റ്റ് മൊബൈല്‍ വിഭാഗം തലവനായ സ്റ്റീഫന്‍ ഇലോപ്, ജീവനക്കാര്‍ക്കയച്ച ഈമെയിലിലാണ് ഇക്കാര്യം അറിയിച്ചത്.ഇതോടൊപ്പം മൈക്രോസോഫ്റ്റ് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 18,000 പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. 39 വര്‍ഷത്തെ ചരിത്രത്തില്‍ തന്നെ കമ്പനി ഇത്രയും പേരെ ഒറ്റയടിക്ക് പിരിച്ചുവിടുന്നതും ഇതാദ്യമായാണ്. പിരിച്ചുവിടപ്പെടുന്നവരില്‍ ബഹുഭൂരിപക്ഷവും നോക്കിയയിലെ ജീവനക്കാരാണ്. മൈക്രോസോഫ്റ്റ് കഴിഞ്ഞ വര്‍ഷം ഏറ്റെടുത്ത നോക്കിയയിലെ 12,500 ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല ജീവനക്കാര്‍ക്കയച്ച ഇ മെയില്‍ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.ഈ വര്‍ഷം ആദ്യം തന്നെ 720 കോടി രൂപക്കായിരുന്നു മൈക്രോസോഫ്റ്റ് നോക്കിയയയുടെ ഹാന്‍ഡ് സെറ്റ് വിഭാഗത്തെ വിലക്കുവാങ്ങിയത്.
Leave a Reply