Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 6:33 am

Menu

Published on July 23, 2014 at 2:30 pm

നടി രംഭയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്ത്രീധന പീഡന കേസ്

telugu-actress-rambha-her-family-booked-in-dowry-harassment-case

ഹൈദരാബാദ്: തെന്നിന്ത്യന്‍ താരം രംഭയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്ത്രീധന പീഡനത്തിനെതിരെ കേസ്. രംഭയുടെ സഹോദരന്റെ ഭാര്യ പല്ലവിയുടെ  നല്‍കിയ പരാതിയിലാണ് ബഞ്ജാര ഹില്‍സ് പോലീസ് നടിക്കെതിരെ കേസെടുത്തത്. രംഭയുടെ സഹോദരന്‍ ശ്രീനിവാസ റാവു, മാതാപിതാക്കളായ വെങ്കിടേശ്വര്‍ റാവു, ഉഷാറാണി എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 498 എ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.വിവാഹിതയായ സ്ത്രീക്കെതിരെയുളള ക്രൂരത, സ്ത്രീധന നിരോധനത്തിന്റെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസെടുത്തത്.സ്ത്രീധനം പോരായെന്ന് പറഞ്ഞ് ഒരു വര്‍ഷമായി ഭര്‍ത്താവ് ശ്രീനിവാസ റാവുവും രംഭ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും തന്നെ പീഡിപ്പിക്കുന്നതായാണ് പല്ലവിയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. അമിത മദ്യപാനം കാരണം രണ്ടു വര്‍ഷമായി ശ്രീനിവാസന് ബിസിനസില്‍ വന്‍ പരാജയം നേരിടുകയാണ്. ബിസിനസില്‍ നിക്ഷേപിക്കാന്‍ കൂടുതല്‍ സ്ത്രീധനം വേണമെന്ന് ശ്രീനിവാസന്‍ പല്ലവിയെ നിര്‍ബ്ബന്ധിച്ചിരുന്നു. തന്റെ സ്വര്‍ണ്ണം മുഴുവന്‍ ശ്രീനിവാസന്‍ പണയം വെച്ചിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. ശ്രീനിവാസന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്നും രംഭയുടേയും മാതാപിതാക്കളുടേയും ഒത്താശ ഇതിനുണ്ടെന്നും പല്ലവി ആരോപിച്ചു. ശ്രീനിവാസ റാവും പല്ലവിയും 1999 ലാണ് വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. കോടതി നിര്‍ദ്ദേശ പ്രകാരം നാലുപേര്‍ക്കെതിരെയും കേസേടുതതായും ഉടന്‍ പ്രാഥമിക തെളിവെടുപ്പ് നടത്തുമെന്നും ഇന്‍സ്‌പെക്ടര്‍ പി.മുരളികൃഷ്ണ പറഞ്ഞു.ആറുമാസമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് പല്ലവി താമസിക്കുന്നത്. വിദേശ മലയാളിയായ ഇന്ദ്രന്‍ പുരുഷോത്തമനെയാണ് രംഭ വിവാഹം ചെയ്തിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News