Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടൻ ജയറാമിൻറെ മകൻ കാളിദാസൻ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു. ബാലതാരമായി സത്യൻ അന്തിക്കാടിൻറെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ കാളിദാസന് എൻറെ വീട് അപ്പൂൻറേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. പിന്നീട് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാനായി അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്ന കാളിദാസൻറെ രണ്ടാം വരവ് തമിഴ് സിനിമയിലൂടെയാണ്. പ്രശസ്ത സംവിധായകൻ ഗൗതം മേനോൻറെ ചിത്രത്തിൽ നായകനായാണ് കാളിദാസനെത്തുന്നത്.
Leave a Reply