Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 1:14 pm

Menu

Published on August 2, 2014 at 3:01 pm

തമിഴ് നടൻ സൂര്യ കേരളത്തിൽ

tamil-actor-surya-in-kochi

തമി‍ഴ് സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ സൂര്യ തൻറെ പുതിയ ചിത്രത്തിൻറെ പ്രചാരണാർത്ഥം കൊച്ചിയിലെത്തി. അന്‍ജാന്‍  എന്ന ചിത്രത്തിൻറെ പ്രചാരണത്തിനായാണ്  സൂര്യ കൊച്ചിയിലേക്ക് വന്നത്. കൊച്ചിയിലെത്തിയ സൂര്യക്ക് ആരാധകർ വൻ സ്വീകരണമാണ് നൽകിയത്. ചിത്രത്തിൻറെ  സംവിധായകന്‍ എല്‍ ലിംഗസ്വാമിയും സൂര്യയ്ക്കൊപ്പം കൊച്ചിയിലെത്തിയിട്ടുണ്ട്. തൻറെ  മറ്റു സിനിമകളെ  പോലെ അഞ്ജാന്‍ എന്ന ചിത്രവും മലയാള സിനിമാ പ്രേക്ഷകർ നെഞ്ചിലേറ്റുമെന്നാണ് പ്രതീക്ഷയെന്ന് സൂര്യ മാധ്യമ പ്രവർത്തകരോട്  പറഞ്ഞു. ചിത്രം ഈ മാസം 15 ന് തിയേറ്ററുകളിലെത്തും. സൂര്യ ഇരട്ട വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും അൻജാനിനുണ്ട്. സാമന്തയാണ് ചിത്രത്തിൽ സൂര്യയുടെ നായികയായെത്തുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News