Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 8:19 am

Menu

Published on August 6, 2014 at 4:23 pm

സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ മോഹൻലാലും മഞ്ജുവാര്യരും ഒന്നിക്കുന്നു

mohanlal-and-manju-warrier-in-sathyan-anthikad-movie

കൊച്ചി: സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലുടെ മോഹൻലാലും മഞ്ജുവാര്യരും ഒന്നിക്കുന്നു. കേരളത്തില്‍ റെക്കോര്‍ഡ് വിജയം നേടിയ ദൃശ്യത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജന്‍ പ്രമോദിന്റേതാണ് തിരക്കഥ.  ചിത്രം ക്രിസ്മസിന് റിലീസിനെത്തിക്കാനാണ് സത്യന്‍ അന്തിക്കാടിന്റെ തീരുമാനം.ആറാം തമ്പുരാന്‍, കന്മദം എന്നീ ചിത്രങ്ങൾക്ക് ശേഷം  മഞ്ജു -മോഹന്‍ലാല്‍ താര ജോഡികൾ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മഞ്ജുവിന്റെ രണ്ടാംവരവിലെ ആദ്യചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യൂ മികച്ച വിജയമാണ് നേടിയത്. നേരത്തെ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായി മഞ്ജു സിനിമയില്‍ തിരിച്ചെത്തുന്നതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഈ പ്രൊജക്ട് രഞ്ജിത് പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.അച്ചുവിന്റെ അമ്മ, മനസിനക്കരെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതുന്ന സത്യന്‍ അന്തിക്കാട് ചിത്രം കൂടിയാണിത്.എറണാകുളത്തായിരിയ്ക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News