Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 5:06 pm

Menu

Published on August 6, 2014 at 5:13 pm

മൈക്കിൾ ജാക്സനെതിരെ വീണ്ടും ലൈംഗീകാരോപണം

molestation-allegations-levelled-against-michael-jackson

അഞ്ചു വർഷം മുമ്പ് മരിച്ച പോപ്‌ ഗായകൻ മൈക്കിൾ ജാക്സനെതിരെ വീണ്ടും ലൈംഗീകാരോപണം. മൈക്കല്‍ ജാക്സന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണവുമായി മുപ്പത്തിയാറുകാരനായ ജയിംസ് സേഫ് ചെക്കാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് പത്തു വയസ്സുള്ളപ്പോൾ ഒരു പെപ്സി പരസ്യത്തിൽ ജാക്സനൊപ്പം താൻ അഭിനയിച്ചിരുന്നെന്നും അന്ന് ജാക്സൻ തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. ഈ സംഭവത്തിനെതിരെ ജാക്സന്‍ എസ്റ്റേറ്റിനെതിരെ കോടതിയില്‍ പരാതി സമർപ്പിച്ചിട്ടുണ്ട്. അന്ന് ജാക്സൻ കുട്ടിയായിരുന്ന തന്നോട് സ്നേഹപ്രകടനം മാത്രമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നെന്നും വലുതായപ്പോഴാണ്‌ സംഭവം ബോധ്യമായതെന്നും പരാതിയിൽ പറയുന്നു. അന്നുണ്ടായ അനുഭവം തൻറെ പിന്നീടുള്ള ജീവിതത്തെ മോശമായി ബാധിച്ചതിനാൽ അതിന് തനിക്ക് നഷ്ട പരിഹാരം വേണമെന്നാണ് ജയിംസ് ഇപ്പോൾ ആവശ്യപ്പെടുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News