Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 6:01 pm

Menu

Published on August 7, 2014 at 4:20 pm

വരുന്നു..’അമ്മ തീയറ്റര്‍’; ഇനി 25 രൂപയ്ക്ക് തമിഴ്‌നാട്ടില്‍ സിനിമ കാണാം

coming-soon-amma-theatres-with-rs-25-ticket

ചെന്നൈ : ഒരു രൂപയ്ക്ക് ഇഡ്‌ലിയും മൂന്നു രൂപയ്ക്ക് തൈര് റൈസും ലഭ്യമാക്കിയ തമിഴ്നാട്ടിലെ ജനപ്രിയ കൂട്ടായ്മ ‘അമ്മ’ സാധാരണക്കാര്‍ക്ക് 25 രൂപയക്ക് സിനിമ ആസ്വദിക്കാനുള്ള അവസരവും ഒരുക്കുന്നു. ‘അമ്മ തിയേറ്റര്‍’ എന്നാണ് പുതിയ സംരഭത്തിന് പേരിട്ടിരിക്കുന്നത്.  ചെന്നൈ നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട 15 ഓളം കേന്ദ്രങ്ങളിലാണ്  പ്രാഥമിക ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതിനു വേണ്ടുന്ന തുക  കോര്‍പ്പറേഷന്‍ ബജറ്റില്‍ വിലയിരുത്തിയിട്ടുണ്ടെന്ന് മേയര്‍ സായിദായി എസ് ദുരൈസ്വാമി അറിയിച്ചു. അമ്മ തിയേറ്ററിനു വേണ്ടി സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കൂടാതെ  കമ്മ്യൂണിറ്റി ഹാളുകളും പഴയ കെട്ടിടങ്ങളും നവീകരിച്ച്  തീയേറ്റര്‍ നിര്‍മിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. യു സര്‍ട്ടിഫിക്കറ്റുളള തമിഴ് സിനിമകള്‍ മാത്രമാണ് ഇത്തരം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. എയര്‍കണ്ടിഷനിംഗ് ചെയ്ത ആധുനിക സൗകര്യങ്ങളോട് കൂടിയ തിയേറ്ററായിരിക്കും നിര്‍മിക്കുന്നത്.   മികച്ച ശബ്ദ സംവിധാനങ്ങളും തിയേറ്ററുകളില്‍ ഒരുക്കും.അമ്മയുടെ പുതിയ ഉദ്യമത്തിന് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നതെന്ന് തമിഴ്‌നാട് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍. പനീര്‍ശെല്‍വം പറഞ്ഞു. ടെലിവിഷനും വ്യാജ സിഡിയും സിനിമാ വ്യവസായത്തെ തകര്‍ക്കുന്ന ഈ സമയത്ത് ഇത്തരം സംരഭങ്ങള്‍ തിയേറ്ററുകളില്‍ ആളുകളെ കൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News