Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുത നിരക്ക് വർദ്ധിപ്പിക്കാൻ പോകുന്നു.യൂണിറ്റി ന് 35 പൈസ മുതല്‍ 40 പൈസ വരെയാണ് കൂടുന്നത്. നിരക്ക് വർദ്ധനയിലൂടെ 800 കോടി രൂപ അധിക വരുമാനം കെ.എസ്.ഇ.ബിക്ക് ലഭിക്കും. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം നാളെ വൈദ്യുതി റഗുലേറ്ററി കമ്മിഷനാണെടുക്കുക. ഇനി മുതല്‍ 40 വീതമുള്ള സ്ലാബുകള്‍ 50, 50-100, 100-150 എന്നിങ്ങനെ 50 വീതം യൂണിറ്റുകള്‍ ഉപയോഗിക്കുന്ന സ്ലാബുകളാക്കി മാറ്റുക, 40 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് ഒന്നര രൂപ എന്ന നിരക്ക് ബി.പി.എല്‍ ഉപഭോക്താക്കള്‍ക്ക് മാത്രമാക്കി ചുരുക്കുക എന്നിവയാണ് ബോർഡിൻറെ മറ്റ് ആവശ്യങ്ങൾ.
Leave a Reply