Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 29, 2026 12:50 am

Menu

Published on August 14, 2014 at 11:51 am

‘ഹൗ ഓള്‍ഡ് ആര്‍ യു’വിൻറെ തമിഴ് റീമേക്കിലൂടെ ജ്യോതികയുടെ രണ്ടാം വരവ്

jyothika-to-return-with-how-old-are-you-tamil-remake

മഞ്ജു വാര്യർ തിരിച്ചു വരവ് നടത്തിയ ചിത്രം ‘ഹൗ ഓള്‍ഡ് ആര്‍ യു’ വിൻറെ തമിഴ് റീമേക്കിലൂടെ മറ്റൊരു നടിയും സിനിമയിലേക്ക് തിരിച്ചു വരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലെയെല്ലാം ഹിറ്റ് നായികയായിരുന്ന ജ്യോതികയാണ് ‘ഹൗ ഓള്‍ഡ് ആര്‍ യു’വിൻറെ തമിഴ് റീമേക്കിൽ നായികയായെത്തുന്നത്. റോഷൻ ആൻഡ്രൂസ് തന്നെയാണ് ‘ഹൗ ഓള്‍ഡ് ആര്‍ യു’ തമിഴിലും സംവിധാനം ചെയ്യുന്നത്. ചിത്രം ഫെബ്രുവരിയിൽ തുടങ്ങാനാണ് ഉദ്ദേശം. ജ്യോതികയുടെ ഭര്‍ത്താവും തമിഴിലെ സൂപ്പര്‍താരവുമായ സൂര്യയുടെ ടു ഡി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. നിരുപമ രാജീവ് എന്ന വീട്ടമ്മയുടെ വിജയത്തിൻറെ കഥ പറഞ്ഞ ‘ഹൗ ഓള്‍ഡ് ആര്‍ യു’ നൂറാം ദിവസത്തിലേക്കെത്തുകയാണ്. 2006 ൽ സൂര്യയുമായുള്ള വിവാഹ ശേഷം ജ്യോതിക സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. പിന്നീട് എട്ടുവര്‍ഷത്തിനുശേഷമാണ് സിനിമയിലേക്കുള്ള ജ്യോതികയുടെ രണ്ടാം വരവ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News