Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നവാഗത സംവിധായകൻ അജയ് വാസുദേവൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം ‘രാജാധിരാജ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായാണ് രാജാധി രാജ വരുന്നത്. ചിത്രത്തില്‍ റസ്‌റ്റോറൻറ് മാനേജരായ ശേഖരന്‍ കുട്ടി എന്ന കഥാപാത്രത്തൊണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ലക്ഷ്മി റായ് നായികയായെത്തുന്ന ചിത്രത്തില്‍ പോക്കിരിരാജ, രാജമാണിക്യം തുടങ്ങിയ ചിത്രങ്ങളിലെ സ്‌റ്റൈലില്‍ മമ്മൂട്ടി വീണ്ടുമെത്തുന്നു . ലെന, സിദ്ദിഖ്, ജോയി മാത്യു എന്നിര്‍ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ചിത്രത്തില്‍ ഒരു അതിഥി താരമായി ഉണ്ണി മുകുന്ദനും എത്തുന്നു. ശക്തിമാന്‍ എന്ന സൂപ്പര്‍ കഥാപാത്രത്തെ അവതരിപ്പിച്ച മുകേഷ് ഖന്നയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
–
Leave a Reply