Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മിക്ക സമയവും മൊബൈൽ ഫോണിൽ തന്നെ ചിലവഴിക്കുന്ന സ്വഭാവമാണ് യുവാക്കളുടെത്. എന്നാൽ കാമുകിയുടെ കൂടെ ചെലവഴിക്കുമ്പോഴും മൊബൈൽ ഫോണിൽ തന്നെ ചെലവഴിക്കുന്ന കാമുകനെ എന്താണ് ചെയ്യേണ്ടത്? എന്നാൽ ചൈനയിലെ ഈ കാമുകി കാമുകനോട് ചെയ്തത് അൽപം ക്രൂരമായിപ്പോയി. ബെയ്ജിങ്ങിലെ ഭൂഗർഭ സബ്‌വേ ട്രയിനിൽവച്ചാണ് കാമുകനും കാമുകിയും വഴക്ക് കൂടാൻ തുടങ്ങിയത്. താൻ പറയുന്നതൊന്നും ശ്രദ്ധിക്കാതെ ഫോണിൽ തന്നെ കളിച്ചുകൊണ്ടിരുന്ന കാമുകനോട് പെണ്‍കുട്ടിക്ക് ദേഷ്യം വന്നു. കാമുകന്റെ കൈയിൽനിന്ന് ഫോൺ തട്ടിയെടുക്കുന്നതിനായി കാമുകി അവനെ ചവിട്ടി നിലത്തിട്ട് ട്രെയിനിന്റെ വാതിലിൽക്കൂടി വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ട് പോയി. എന്നാൽ പെണ്‍കുട്ടി ഇയാളെ വലിച്ചിഴയ്ക്കുമ്പോഴും യുവാവിൻറെ കണ്ണ് ഫോണിൽ തന്നെയായിരുന്നു. ഇത് കണ്ട കാമുകി കാമുകന്റെ താടിക്കിട്ട് ഒരു ചവിട്ടും കൊടുത്തു. എന്നാൽ ഇത് കണ്ട് പലരും ആദ്യം കരുതിയിരുന്നത് മൊബൈൽ ഫോൺ കമ്പനി നടത്തുന്ന ഏതോ പരസ്യത്തിൻറെ പ്രചാരണമാണിതെന്നാണ്. പിന്നീടാണ് സംഭവത്തിൻറെ സാത്യാവസ്ഥ എല്ലാവർക്കും മനസ്സിലായത്.
Leave a Reply