Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 12:39 pm

Menu

Published on August 22, 2014 at 2:08 pm

യു.ഡി.എഫിൻറെ പുതിയ മദ്യ നയ പ്രകാരം ഞായറാഴ്ചകളിൽ ഇനി ബാറുകൾ തുറക്കില്ല

liquor-stores-are-closed-on-sundays

തിരുവനന്തപുരം: യു.ഡി.എഫിൻറെ പുതിയ മദ്യ നയ പ്രകാരം ഞായറാഴ്ചകളിൽ ഇനി ബാറുകൾ തുറക്കില്ല. യുഡിഎഫ് യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് പുതിയ മദ്യനയം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഇപ്പോൾ അടച്ചിട്ടിരിക്കുന്ന 418 ബാറുകള്‍ തുറക്കില്ലെന്നും 312 ബാറുകള്‍ കൂടി അടച്ചുപൂട്ടാനും യുഡിഎഫ് യോഗത്തില്‍ തീരുമാനിച്ചു. ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കുകയും , ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കുകയും , കള്ള് ചെത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.ബിവറേജസ് കോര്‍പ്പറേഷന്‍റെ വരുമാനത്തില്‍ നിന്ന് ഒരു ശതമാനം ബാര്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി നീക്കിവെയ്ക്കും. ഇനി പുതിയ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളല്ലാത്ത മറ്റു സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കുകയില്ല. കൂടാതെ മദ്യാസക്തി കുറയ്ക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തു വർഷത്തിനകം കേരളത്തെ മദ്യ രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ മദ്യ ഉപഭോഗത്തിന്റെ അളവ് കുറയ്ക്കുക, വീര്യം കൂടിയവയ്ക്ക് പകരം വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കുക എന്നീ മദ്യ നയങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News