Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യം സിനിമ കോപ്പിയടിയെന്ന് ഹൈക്കോടതി. ചിത്രത്തില്‍ പകര്‍പ്പവകാശ ലംഘനം ഉണ്ടായിട്ടുണ്ടെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിയ്ക്കുന്നത്.നഷ്ടപരിഹാരമായി 10 ലക്ഷം രൂപ കെട്ടിവെക്കാനും കോടതി വിധിച്ചിട്ടുണ്ട്. ദൃശ്യം തന്റെ ‘ഒരു മഴക്കാലത്ത്’ എന്ന നോവലിന്റെ കോപ്പിയടിയാണെന്ന് കാണിച്ച് എഴുത്തുകാരനും ‘ഫിംഗര്‍ പ്രിന്റ്’ എന്ന ചിത്രത്തിന്റെ സംവിധായകനുമായ സതീഷ് പോള്‍ നല്‍കിയ പരാതിയിലാണ് വിധി. സംവിധായകന്‍ ജീത്തു ജോസഫ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, വിതരണക്കാരായ ആശിര്‍വാദ് ഫിലിംസ് എന്നിവര്‍ക്കെതിരയായിരുന്നു കേസ്.ഒരു കൊലപാതകം ചെയ്ത് പോലീസിനെ കബളിപ്പിക്കുന്ന നായകന്റെ കഥ പറയുന്ന തന്റെ നോവലിനെ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാണ് ജീത്തു ജോസഫ് ദൃശ്യം ഒരുക്കിയതെന്നായിരുന്നു സതീഷ് പോളിന്റെ വാദം. ഫഹദ് ഫാസിലിനെ നായകനാക്കി ഇത് സിനിമയാക്കാനിരിക്കെയാണ് ജീത്തു ജോസഫ് ചിത്രം പുറത്തിറക്കിയതെന്നും സതീഷ് കോടതിയില്‍ പറഞ്ഞിരുന്നു.കമല്‍ഹാസനെ നായകനാക്കി തമിഴിലും ദൃശ്യം പുറത്തിറങ്ങുന്ന സാഹചര്യത്തിലാണ് സതീഷ് പോള്‍ കോടതിയെ സമീപിച്ചത്.
Leave a Reply